ഇപിഎഫ് പെൻഷൻകാർക്കുള്ള കേന്ദ്ര വിഹിതം 1 .6 ശതമാനത്തിൽ നിന്ന് 8.33 ശതമാനമായി വർധിപ്പിക്കുക ; മിനിമം വേതനം എന്ന ആവശ്യവുമായി ആൾ ഇന്ത്യ ഇപിഎഫ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ

മിനിമം വേതനം എന്ന ആവശ്യവുമായി ആൾ ഇന്ത്യ ഇപിഎഫ് പെൻഷനേഴ്‌സ് അസോസിയേഷൻ തിരുവനതപുരത്ത് ധർണ നടത്തി. തിരുവനതപുരം മ്യൂസിയം മുതൽ രാജ്ഭവൻ വരെയായിരുന്നു മാർച്ച്. മുൻ എംഎൽഎ വി. ശിവൻകുട്ടി ധർണ ഉദ്‌ഘാടനം ചെയ്തു. ഇപിഎഫ് പെൻഷൻകാർക്കുള്ള കേന്ദ്ര വിഹിതം 1 .6 ശതമാനത്തിൽ നിന്ന് 8.33 ശതമാനമായി വർധിപ്പിക്കുക എന്നുള്ളതായിരുന്നു സമരക്കാരുടെ ആവശ്യം. കൂടാതെ കേന്ദ്ര തൊഴിൽ മന്ത്രാലയം നീതിപാലിക്കുക, ഇപിഎഫ് , പെൻഷൻ ഡി എ പുനഃസ്ഥാപിക്കുക, എല്ലാ ഇപിഎഫ് പെൻഷനുകളും പന്ത്രണ്ട് ശതമാനം ആക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഇവർ ഉന്നയിച്ചു.
https://www.facebook.com/Malayalivartha























