എം ടിയെ അപമാനിച്ച് ചലചിത്ര അക്കാദമി

ജെസി ഡാനിയേല്‍ പുരസ്‌കാരച്ചങ്ങിലേക്ക് പുറത്തിറക്കിയ ക്ഷണക്കത്തില്‍ പുരസ്‌കാര ജേതാവായ എം ടി വാസുദേവന്‍ നായരുടെ പേരില്ല.പുരസ്‌കാരം ആര്‍ക്കാണെന്നതും കത്തിലില്ല. ചലച്ചിത്ര അക്കാദമിയാണ് ക്ഷണക്കത്ത് അച്ചടിച്ചിരിക്കുന്നത്. അതേ സമയം ക്ഷണക്കത്തിലെ തെറ്റ് തിരുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. എം ടിയെ അപമാനിക്കുന്നതാണ് ക്ഷണക്കത്തെന്ന് ആരാധകര്‍ പ്രതികരിച്ചു.
എന്നാല്‍ ക്ഷണക്കത്തില്‍ ഇതിനുമുന്‍പും ജേതാവിന്റെ പേര് രേഖപ്പെടുത്താറില്ലന്ന് ചലചിത്ര അക്കാദമി ചെര്‍മാന്‍ പി രാജീവ് നാഥ് വ്യക്തമാക്കി. മുഖ്യമന്ത്രി,മറ്റ് മന്ത്രിമാരടക്കമുള്ള ചടങ്ങില്‍ പങ്കെുടുക്കുന്നവരുടെ പേരുകള്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















