Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

07 OCTOBER 2026 10:27 PM IST
മലയാളി വാര്‍ത്ത

കാപ്പ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ ആര്‍. സുഗതന്‍ ജയില്‍ മോചിതനായി. തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ സുഗതനെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തി. നാലു മാസത്തോളം നീണ്ട തടവുകാലത്തിന് ശേഷമാണ് ബിജെപിക്കും കൗണ്‍സിലര്‍ക്കും വലിയ ആശ്വാസമേകുന്ന കോടതി ഉത്തരവുണ്ടാകുന്നത്.

സുഗതനെ കാത്ത് ഭാര്യയും കുടുംബാംഗങ്ങളും നിരവധിയായ ബിജെപി പ്രവര്‍ത്തകരും ജയില്‍ കവാടത്തിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ജയിലിന് പുറത്തെത്തിയ സുഗതനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി സുഗതനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയും കൗണ്‍സിലറെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയും ചെയ്തു.

 


ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിച്ച ആര്‍. സുഗതന്‍, പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ബിജെപി പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കും നിര്‍ണ്ണായക പിന്തുണ നല്‍കിയ നേതൃത്വത്തിനും ഹൃദയംഗമമായ നന്ദി അറിയിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍ പാര്‍ട്ടി നല്‍കിയ കരുത്ത് വിവരിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ജയിലില്‍ കഴിഞ്ഞ കഴിഞ്ഞ നാലു മാസക്കാലവും സ്വന്തം കുടുംബത്തെയും വോട്ടര്‍മാരെയും ഒരുപോലെ പരിപാലിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്ന് സുഗതന്‍ വൈകാരികമായി കൂട്ടിച്ചേര്‍ത്തു. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങളും തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി എന്നത് വലിയ ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിന്റെ പ്രതികാര നടപടികളുടെ ഇരയാണ് താനെന്ന് സുഗതന്‍ വിമര്‍ശിച്ചു. പൊലീസും ഭരണകൂടവും വിചാരിച്ചാല്‍ രാഷ്ട്രീയ എതിരാളികളെ എത്രകാലം വേണമെങ്കിലും ജയിലിലടയ്ക്കാം എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും പൊതുജന നന്മയ്ക്കായി എത്ര തവണ വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

സ്വന്തം വാര്‍ഡിലെയും നഗരത്തിലെയും വികസന വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനം യാഥാര്‍ത്ഥ്യമാക്കാനായി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഇതിനായി ഇനിയും ജയില്‍വാസം അനുഭവിക്കേണ്ടി വന്നാല്‍ അതില്‍നിന്ന് പിന്നോട്ടില്ലെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവിലെ നിലവിലെ വികസന സ്ഥിതിഗതികളെക്കുറിച്ചും സുഗതന്‍ പ്രതികരിച്ചു. നിലവില്‍ ഭരിക്കുന്ന പാര്‍ട്ടിയിലെ എംഎല്‍എ ചില വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അറിഞ്ഞതെന്നും എന്നാല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായി പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വീണ്ടും തെരുവിലിറങ്ങി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആര്‍. സുഗതനെതിരെ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച കരുതല്‍ തടങ്കല്‍ ഉത്തരവ് ചോദ്യം ചെയ്ത് ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണ്ണായക വിധി വന്നത്. കളക്ടറുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി, തടങ്കല്‍ റദ്ദാക്കി ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

പൊതുപ്രവര്‍ത്തകനായ സുഗതനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കാപ്പ ചുമത്തിയതെന്ന് ബിജെപി തുടക്കം മുതല്‍ ആരോപിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ പോലീസിനെയും ജില്ലാ ഭരണകൂടത്തെയും ദുരുപയോഗം ചെയ്തുവെന്ന വാദം ശരിവയ്ക്കുന്നതാണ് കോടതിയുടെ പുതിയ ഉത്തരവെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നഗരസഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക് സുഗതന്റെ തടവ് വലിയ ഭരണപരവും രാഷ്ട്രീയവുമായ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വോട്ടെടുപ്പുകളിലും നഗരസഭാ കൗണ്‍സില്‍ യോഗങ്ങളിലും കൗണ്‍സിലറുടെ സാന്നിധ്യമില്ലാതിരുന്നത് തിരിച്ചടിയായ സാഹചര്യത്തില്‍, കോടതി വിധി പാര്‍ട്ടിക്ക് നല്‍കുന്ന രാഷ്ട്രീയ ആശ്വാസവും ഊര്‍ജ്ജവും ചെറുതല്ല.


ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവിറക്കിയതിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ, ആഭ്യന്തര വകുപ്പിന്റെ നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധം. സ്വാഭാവിക നീതി നിഷേധിച്ച് ഒരു ജനപ്രതിനിധിയെ കാപ്പ ചുമത്തി തടവിലിടാന്‍ പൊലീസും ആഭ്യന്തര വകുപ്പും ചേര്‍ന്ന് കൃത്യമായ ഗൂഢാലോചന നടത്തിയോ എന്ന ചോദ്യമാണ് കോടതിയുടെ കണ്ടെത്തലുകള്‍ ഉയര്‍ത്തുന്നത്. കേസുകളുടെ വിവരങ്ങളും കോടതി ഉത്തരവുകളും ബോധപൂര്‍വം മറച്ചുവെച്ചാണ് തടങ്കല്‍ ഉത്തരവ് നിര്‍മ്മിച്ചതെന്ന് വ്യക്തമായതോടെ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (30 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (36 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (49 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Malayali Vartha Recommends