ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

തെരഞ്ഞെടുപ്പില്‍ ഭരണം കൈമോശം വന്നതിനു പിന്നാലെ സിപിഎമ്മിന് സംസ്ഥാന ഓഫിസായ എകെജി സെന്ററും നഷ്ടമാകുന്നു. തിരുവനന്തപുരം പാളയത്ത് നഗരഹൃദയത്തിലും എകെജി സെന്റര്‍ പുറമ്പോക്കു ഭൂമിയിലാണോ കൈയേറ്റമാണോ എന്ന തര്‍ക്കത്തില്‍ ഉടന്‍ തീരുമാനമാകും. എകെജി സെന്ററിന്റെ കൃത്യമായ അളവു വെളിപ്പെടുപ്പുന്ന യാതൊരു രേഖയും സിപിഎം നേതൃത്വത്തിന്റെ കൈവശമില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കാലങ്ങളായ യൂണിവേഴ്‌സിറ്റ് കോളജിന്റെ കൈവശമുള്ള ഭൂമിയില്‍ കുറവുണ്ടായോ എന്നതിലാണ് അന്വേഷണം. എന്നാല്‍ എകെജി സെന്റര്‍ ഇരിക്കുന്ന ഭൂമി അളക്കാന്‍ പാടില്ലെന്നാണ് സിപിഎം നേതാക്കളുടെ നിലപാട്.
എകെ ജി സെന്‍ന്ററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ റവന്യു വകുപ്പ് നടത്തുന്ന ശ്രമം സഖാക്കള്‍ തടയുമോ എന്നാണ് അറിയാനുള്ള. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് പണിതുവെന്ന പരാതിയിലാണ് ഹൈക്കോടതി വിധി പ്രകാരമുള്ള നടപടി. സി പി എം സംസ്ഥാന സെക്രട്ടറിയോടും കേരള സര്‍വകലാശാലയോടും അളക്കുന്ന വേളയില്‍ പ്രതിനിധികളെ അയക്കാന്‍ തഹസില്‍ദാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 1977 ല്‍ എ കെ ആന്റണി സര്‍ക്കാരാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിനായി കേരള സര്‍വകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാല്‍ ഈ ഭൂമിയില്‍ സഖാക്കള്‍ പാര്‍ട്ടി ഓഫീസ് പണിതുവെന്നും അനുവദിച്ചതില്‍ കൂടുതല്‍ ഭൂമി കൈയ്യേറിയെന്നടക്കമുള്ള പരാതികള്‍ ഉയര്‍ന്നതോടെ വിവാദമായി. ഭൂമി അളക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റും അടുത്തിടെ തീരുമാനമെടുത്തിരുന്നു. 1992 ല്‍ ചെറിയാന്‍ ഫിലിപ്പിന്റെ പരാതിയില്‍ അന്നത്തെ വി സിയായ ജെ വി വിളനിലം, ഭൂമി അളക്കാനുള്ള നടപടി തുടങ്ങിയിരുന്നു. എന്നാല്‍ വ്യാജ ഡിഗ്രി ആരോപണവും കടുത്ത സമരങ്ങളും ഉയര്‍ന്നതോടെ ഭൂമി അളക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.കേരള സര്‍വകലാശാലയുടെ ഭൂമി എകെജി സെന്റര്‍ നിര്‍മാണത്തിനായി സിപിഎം കയ്യേറി എന്ന പരാതിക്കും അത് തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
1987 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഭൂമി വിവാദം കരുണാകരനും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ നിയമസഭയില്‍ ഉയര്‍ത്തിയെങ്കിലും ഭൂമി അനുവദിച്ച ഉത്തരവ് മേശപ്പുറത്ത് വക്കാന്‍ സര്‍ക്കാര്‍ തയ്യാറിയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഭൂമി വിവാദം ഭാവിയില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് സി പിഎം പാര്‍ട്ടി ഓഫിസിനായി പുതിയ കെട്ടിടം നിര്‍മിച്ചതെന്ന വാദവും ഉയര്‍ന്നിരുന്നു. എന്തായാലും നിര്‍മാണം കൈയറ്റമാണെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി ഓഫീസ് ഒഴിയേണ്ട് സാഹചര്യമുണ്ടാകും.
പക്ഷേ സര്‍വകലാശാല അനുവദിച്ച ഭൂമിയിലാണ് എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ കയ്യേറ്റം ഉണ്ടെന്ന പരാതി പരിശോധിക്കാന്‍ ആ ഭൂമിയുള്‍പ്പെടെ അളക്കേണ്ടതുണ്ടെന്നാണു റവന്യു വകുപ്പിന്റെയും സര്‍വകലാശാലയുടെയും നിലപാട്. കെജി സെന്റര്‍ സ്ഥിതി ചെയ്യുുന്ന ഭൂമി രണ്ടു സര്‍വേ നമ്പറുകളിലായിട്ടാണ്. ഇതിനു സമീപം തന്നെ സിപിഎം സ്വന്തമായി ഭൂമി വാങ്ങി പുതിയ എകെജി സെന്റര്‍ നിര്‍മിച്ച് ആസ്ഥാനം അവിടേക്ക് മാറ്റിയെങ്കിലും പഴയ എകെജി സെന്ററും പാര്‍ട്ടിയുടെ അധീനതയില്‍ തന്നെയാണ്. സിപിഎം കയ്യേറിയ സര്‍വകലാശാല ഭൂമി തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാനും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. അദ്ദേഹം സര്‍വകലാശാലക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അളന്നു തിട്ടപ്പെടുത്താന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചത്. ഈ തീരുമാനം നടപ്പാക്കാന്‍ ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കുകയായിരുന്നു.
1997ല്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി കേരള സര്‍വ്വകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാല്‍, അനുവദിച്ച ഭൂമിയില്‍ പഠന ഗവേഷണ കേന്ദ്രം തുടങ്ങാതെ, അത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ 'എകെജി സെന്റര്‍' ആയി പ്രവര്‍ത്തിപ്പിച്ചത് നിയമവിരുദ്ധമാണെന്നും, സര്‍വ്വകലാശാല ഭൂമി അനധികൃതമായി കൈയ്യേറിയാണ് സെന്റര്‍ നിര്‍മ്മിച്ചതെന്നും, പ്രസ്തുത ഭൂമി സര്‍വ്വകലാശാലയ്ക്ക് തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സിന്‍ഡിക്കേറ്റ് അംഗം ഹൈക്കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവ് പ്രകാരം സര്‍വകലാശാലയുടെ ഭൂമി അളന്നാല്‍ മതിയെന്നും തങ്ങളുടെ ഭൂമി അളക്കേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഎം നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ റവന്യൂ വകുപ്പിന്റെ പക്കലില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. നേരത്തെ, വഞ്ചിയൂര്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ വിവരാവകാശ രേഖ പ്രകാരം പഴയ എകെജി സെന്റര്‍ ഇരിക്കുന്ന സ്ഥലം പുറമ്പോക്ക്' ഭൂമിയാണെന്ന് കാണിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ സിപിഎമ്മിന്റെ സ്റ്റാറ്റസ് സിംബല്‍ മന്ദിരം കൈയൊഴിഞ്ഞ് നാണം കെട്ട് പുറത്തുപോകേണ്ടിവരും.
https://www.facebook.com/Malayalivartha

























