റിമാന്‍ഡ് പ്രതി സബ് ജയിലില്‍ കുഴഞ്ഞു വീണു മരിച്ചു

റിമാന്‍ഡ് പ്രതി സബ് ജയിലില്‍ കുഴഞ്ഞു വീണു മരിച്ചു. പാലാ സ്വദേശി സതീശന്‍ (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണ സതീശനെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാലാ പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ ഏപ്രിലിലാണ് സതീശനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു മാസമായി ഇയാള്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha

























