Widgets Magazine
15
Aug / 2018
Wednesday
Forex Rates:

1 aed = 19.17 inr 1 aud = 50.76 inr 1 eur = 79.72 inr 1 gbp = 89.39 inr 1 kwd = 232.14 inr 1 qar = 19.33 inr 1 sar = 18.77 inr 1 usd = 70.40 inr

EDITOR'S PICK


യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി


ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു 


കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ അതിയായ ദു:ഖത്തോടെ ടോമിന്‍ തച്ചങ്കരി; തലയോട്ടിയും തലച്ചോറും പിളര്‍ന്ന നിലയിലായിരുന്നു അവരുടെ മൃതദേഹങ്ങള്‍; ആ കാഴ്ച കണ്ടശേഷം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ആ ഉത്തരവിറങ്ങിയിരുന്നെങ്കില്‍... 


മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപ നല്‍കി പുറത്തിറങ്ങിയ ലാലേട്ടനെ സല്യൂട്ടടിച്ച വീഡിയോ വൈറലായി

തലച്ചോറിന് ക്ഷതമേറ്റ് ശ്വാസോഛ്വാസംപോലും നിലച്ച അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ആ ഉദരത്തിലെ തുടിപ്പിന് മൂന്ന് മാസം; ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ഹാനികരമായ മരുന്നുകളെല്ലാം ഉള്ളില്‍ ചെന്നതോടെ അബോര്‍ഷന്‍ തനിയെ സംഭവിക്കുമെന്ന് വിധിയെഴുതിയ ഡോക്ടര്‍മാരെ പോലും ഞെട്ടിച്ച് ആ അത്ഭുത ശിശു ലോകം കണ്ടു! ആറ് മാസം കണ്ണിമ വെട്ടാതെ നിശ്ചലാവസ്ഥയില്‍ വെന്റിലേറ്ററിലും ഐസിയുവിലുമായി കിടന്ന അമ്മയെ ഒരൊറ്റ ചുംബനംകൊണ്ട് അവന്‍ ഉണര്‍ത്തി... ചുണ്ടുകള്‍ ചലിച്ചു, കണ്ണുകള്‍ ഇളകി...കുഞ്ഞ് എല്‍വിന്റെ നെറുകയില്‍ അവള്‍

16 JULY 2018 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

നാണം കെട്ട കളി...മുല്ലപ്പെരിയാര്‍; തമിഴ്‌നാട് കൂടുതല്‍ വെള്ളംകൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും

തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത... റോഡും വഴിയും കാണാന്‍ സാധികാത്ത സാഹചര്യത്തിൽ ജാഗ്രത നിര്‍ദ്ദേശം

യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി

മഴയിൽ കുളിച്ച് സംസ്ഥാനം... ഇതുവരെ നേരിട്ടിട്ടില്ലാത്ത അടിയന്തരസാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി; സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു... 33 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നു

കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു കോട്ടയം പേരൂര്‍ പെരുമണ്ണിക്കാലായില്‍ അനൂപ് മാത്യുവിന്റെ ഭാര്യ ബെറ്റിനയെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായ യുവതിയുടെ ശ്വാസോഛ്വാസംപോലും നിലച്ചമട്ടിലായിരുന്നു. അന്നവള്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. അതിവേഗം വെന്റിലേറ്ററിലേക്ക്. പിന്നെ ഒന്നര മാസം അതിനുള്ളില്‍ കിടത്തി. പുറത്തെ വരാന്തയില്‍ ഭര്‍ത്താവ് അനൂപും മൂന്നു വയസുകാരനായ മൂത്ത കുട്ടിയും ഇരുവരുടെയും മാതാപിതാക്കളും കാത്തിരുന്നു. 

ഓരോ തവണയും പുറത്തേക്കെത്തുന്ന ഡോക്ടര്‍മാരോടും നഴ്‌സുമാരോടും അവര്‍ക്കൊന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു. ബെറ്റിനയ്ക്ക് എന്തെങ്കിലും അനക്കമുണ്ടോ, കണ്ണൊന്നു ചിമ്മിയോ എന്നുള്ള പതിവു ചോദ്യങ്ങള്‍ മാത്രം. ഒന്നും സംഭവിച്ചില്ല. ആന്റിബയോട്ടിക്കുകളും കടുത്ത മരുന്നുകളും തുടര്‍ച്ചയായി കൊടുത്തുകൊണ്ടിരുന്നു. ദിവസം പതിനയ്യായിരം രൂപയുടെ മരുന്നുകള്‍വരെ നല്‌കേണ്ടിവന്നു. അയര്‍ക്കുന്നത്ത് കെഎസ്ഇബി ജീവനക്കാരനായ അനൂപ് സ്വര്‍ണം പണയം വച്ചും കടംവാങ്ങിയും ചികിത്സയ്ക്ക് ഒരു കുറവും വരാതെ നോക്കി. ബെറ്റിനയുടെ മാതാപിതാക്കളും ആവുന്നതെല്ലാം ചെയ്തു. കെഎസ്ഇബിയില്‍നിന്നും സഹായമുണ്ടായി. കാരിത്താസ് ആശുപത്രി ബില്ലില്‍ ആവുന്നത്ര ഇളവുചെയ്തു. 

യന്ത്രസഹായമില്ലാതെ ജീവന്‍ നിലനിര്‍ത്താമെന്നായപ്പോള്‍ ഒന്നര മാസംകഴിഞ്ഞ് ബെറ്റിനയെ വെന്റിലേറ്ററില്‍നിന്നും മാറ്റി. അപ്പോഴേക്കും ചലനമറ്റുകിടന്ന ബെറ്റിനയുടെ ഉദരത്തിലെ കുഞ്ഞുജീവന്റെചലനം പുറത്തറിഞ്ഞുതുടങ്ങി. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ കടുത്ത മരുന്നുകള്‍ നല്കുന്നതിനാല്‍ സ്വാഭാവികമായും അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നായിരുന്നു വീട്ടുകാര്‍ക്ക്. അമ്മ അബോധാവസ്ഥയില്‍നിന്ന് എന്ന് ഉണരുമെന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയില്‍ കുഞ്ഞിനെ അബോര്‍ഷന്‍ നടത്തി കളയുന്നതാണ് നല്ലതെന്നും അഭിപ്രായമുയര്‍ന്നു.

കാരിത്താസില്‍ അബോര്‍ഷന്‍ ചെയ്യില്ല. ബെറ്റിനയെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാരും പറഞ്ഞു. അബോര്‍ഷന്‍ തനിയെ സംഭവിക്കാനിടയുണ്ട്. അതിനു വേണ്ടി ഒന്നും ചെയ്യണ്ട. മാത്രമല്ല, ആ സ്ഥിതിയില്‍ അബോര്‍ഷന്‍ നടത്തിയാല്‍ അമ്മയുടെ ആരോഗ്യത്തിനും അപകടമാണ് തീരുമാനമായി. അബോര്‍ഷന്‍ വേണ്ട. നീട്ടിക്കിട്ടിയ ആയുസിന്റെ വിധികേട്ടു കണ്‍മണി അമ്മയുടെ ഉദരത്തോട് ഒന്നുകൂടി ചേര്‍ന്നുകിടന്നു. ആംബുലന്‍സ് വീണ്ടും കാരിത്താസിലേക്ക്. ഐസിയുവില്‍ കിടത്തിയ ബെറ്റിനയ്ക്കു ഗൈനക്കോളജിയിലെ ഡോ. റെജിയും എമര്‍ജന്‍സി കണ്‍സള്‍ട്ടന്റ് ഡോ. വിവേകും ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ കാവലായി നിന്നു. 

അബോര്‍ഷന്‍ തനിയെ നടക്കുമെന്ന കണക്കുകൂട്ടലുകള്‍ക്കുമീതെ സ്‌കാനിംഗ് റിസള്‍ട്ടുകള്‍ മാലാഖമാരെപ്പോലെ പാറിപ്പറന്നു. സ്വാഭാവിക അബോര്‍ഷന്‍ നടന്നില്ലെന്നു മാത്രമല്ല, ഉദരത്തിലെ കുഞ്ഞിനു കുഴപ്പമൊന്നുമില്ല. അത്രയും നാള്‍ ഏതുവിധേനയും അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്ന ഡോക്ടര്‍മാര്‍ കുഞ്ഞിനെയും രക്ഷിക്കാനുള്ള ശ്രമത്തിലായി. കുഞ്ഞിനു ഹാനികരമാകുന്ന മരുന്നുകള്‍ നിര്‍ത്തലാക്കി. എങ്കിലും പിറക്കുന്ന കുഞ്ഞിനു ശാരീരികവും മാനസികവുമായ ന്യൂനതകള്‍ ഉണ്ടായിരിക്കുമെന്ന സാധ്യതകള്‍ നിലനിന്നു. ഐസിയുവിനു പുറത്തെ ചാരുബഞ്ചിലിരുന്ന് ബെറ്റിനയുടെ പ്രിയപ്പെട്ടവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 

അപ്പോഴും നിശ്ചലാവസ്ഥയിലായിരുന്ന ബെറ്റിനയെ സിസേറിയന്‍ ഓപ്പറേഷനു കയറ്റി. ഉത്കണ്ഠാകുലമായ നിമിഷങ്ങള്‍ക്കൊടുവില്‍ അവന്‍ പിറന്നു. എല്ലാ പരിശോധനകളിലും ജേതാവായി. ശാരീരികമോ മാനസികമോ ആയ യാതൊരു പ്രശ്‌നങ്ങളുമില്ല. പിന്നീടു നടന്നത് അതിശയങ്ങളുടെ വേലിയറ്റങ്ങളായിരുന്നു. അമ്മയുടെ അരികില്‍ കിടത്തിയ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ബെറ്റിന ആദ്യമായി കണ്‍പീലികള്‍ ചലിപ്പിച്ചു. കുഞ്ഞിനെ മാറിലേക്കു ചേര്‍ത്തപ്പോള്‍ കണ്ണുനീര്‍ വന്നു. കുഞ്ഞിനെ എടുക്കാനുള്ള ആഗ്രഹത്താല്‍ കൈകള്‍ നീട്ടി. അങ്ങനെ കൈകളും ചലിച്ചു. കുഞ്ഞിന്റെ നെറുകയില്‍ ചുംബിച്ചു. ഇതെല്ലാം കണ്ട് അദ്ഭുതപരതന്ത്രരായി ബെറ്റിനയെ ശുശ്രൂഷിച്ചവരെല്ലാം നില്‍പ്പുണ്ടായിരുന്നു.

അപ്പോള്‍ പൊട്ടിക്കരഞ്ഞവരില്‍ അനൂപുമുണ്ടായിരുന്നു. ഇന്നിപ്പോള്‍ അമ്മയും കുഞ്ഞും വാഴൂരിലുള്ള വീട്ടില്‍ സുഖമായിരിക്കുന്നു. എല്‍വിന്‍ എന്നു പേരിട്ട കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യത്തോടെ അമ്മയ്‌ക്കൊപ്പമുണ്ട്.ആശുപത്രി ജീവിതം അവസാനിപ്പിച്ച് ബെറ്റിനയുടെ ആരോഗ്യത്തിലും പുരോഗതിയുണ്ട്. വൈറ്റമിന്‍ ഗുളികകള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ഒപ്പം ഫിസിയോതെറപ്പിയുമുണ്ട്. മാസങ്ങള്‍ക്കം പൂര്‍ണ ആരോഗ്യത്തിലേക്കു ബെറ്റിന തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസം ഡോക്ടര്‍മാര്‍ക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷമയില്ലാ... ദേശീയ പതാകയെ അപമാനിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ  (43 seconds ago)

പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം  (26 minutes ago)

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ ക്ഷണിച്ചു  (46 minutes ago)

പ്രേതബാധ ഒഴിപ്പിക്കാൻ വീട്ടിനുള്ളിൽ ബലി നടത്തണം; ഇരയായത്...  (56 minutes ago)

നാണം കെട്ട കളി...മുല്ലപ്പെരിയാര്‍; തമിഴ്‌നാട് കൂടുതല്‍ വെള്ളംകൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും  (1 hour ago)

തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത... റോഡും വഴിയും കാണാന്‍ സാധികാത്ത സാഹചര്യത്തിൽ ജാഗ്രത നിര്‍ദ്ദേശം  (1 hour ago)

യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി  (1 hour ago)

എന്നാണ് വിവാഹമെന്ന് ഇനി ചോദിക്കേണ്ട!! എന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ് - വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി  (1 hour ago)

പാരാമെഡിക്കൽ കേഡറിലേക്ക് അപേക്ഷിക്കാം  (1 hour ago)

മഴയിൽ കുളിച്ച് സംസ്ഥാനം... ഇതുവരെ നേരിട്ടിട്ടില്ലാത്ത അടിയന്തരസാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി; സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു... 33 ഡാമുകളുട  (1 hour ago)

കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (1 hour ago)

ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു  (1 hour ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി രംഗത്ത്  (1 hour ago)

പ്രളയത്തിൽ ഒറ്റപ്പെട്ട് തലസ്ഥാനത്തെ പതിനെട്ടോളം കുടുംബങ്ങൾ;കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം: പലയിടത്തും വന്‍തോതില്‍ മണ്ണിടിച്ചിൽ, നദികൾ കരകവിഞ്ഞൊഴുകുന്  (1 hour ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു   (2 hours ago)

Malayali Vartha Recommends