ശശി തരൂരിനെതിരെ അച്ചടക്ക നടപടി, വക്താവ് സ്ഥാനത്ത് നിന്ന് നീക്കി

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്നും നീക്കി. സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചതുകൊണ്ടാണ് തരൂരിനെതിരെ ഈനടപടി. കെ.പി.സി.സി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാര്‍ത്താകുറിപ്പിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. റിപ്പോര്‍ട്ട് ഗൗരവതരമായി കാണണമെന്ന് അച്ചടക്ക സമിതി ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
എ. കെ. ആന്റണിയാണ് അച്ചടക്കസമിതി ചെയര്‍മാന്‍ . മോത്തിലാല്‍ വോറയും സുശീല്‍ കുമാര്‍ ഷിന്‍ഡേയുമായിരുന്നു സമിതിയിലെ മറ്റു രണ്ട് അംഗങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















