ബിജെപി സര്‍ക്കാര്‍ ഇനിയും ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെന്ന രാജ്യം ഹിന്ദു-പാക്കിസ്ഥാനായി മാറും ; ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം ; തിരുവനന്തപുരത്തുള്ള വീട്ടില്‍ കരി ഓയില്‍ ഒഴിക്കുകയും വീടിനുമുന്നില്‍ റീത്ത് വെയ്ക്കുകയും ചെയ്തു

ബിജെപി സര്‍ക്കാര്‍ ഇനിയും ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെന്ന രാജ്യം ഹിന്ദു-പാക്കിസ്ഥാനായി മാറുമെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. തരൂരിന്റെ തിരുവനന്തപുരത്തുള്ള വീട്ടില്‍ കരി ഓയില്‍ ഒഴിക്കുകയും വീടിനുമുന്നില്‍ റീത്ത് വെയ്ക്കുകയും ചെയ്തു.
ശശി തരൂര്‍ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ ആവശ്യം. സംഭവ സ്ഥലത്ത് പോലീസ് എത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ വീടിനുമുന്നില്‍ ഓയില്‍ ഒഴിയ്ക്കുകയും റീത്ത് വയ്ക്കുകയും ചെയ്തിരുന്നു. കടുത്ത മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയത്.
ശശി തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ കൊല്‍ക്കത്ത കോടതി കേസെടുത്തിരുന്നു. മതവികാരം വൃണപ്പെടുത്തുന്നുവെന്ന പരാതിയിലാണ് നടപടി. അടുത്തമാസം 14ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 153എ/295എ, ദേശീയതയെ അവഹേളിക്കുന്നത് തടയുന്ന 1971ലെ നിയമം എന്നിവ അനുസരിച്ചാണ് തൂരിനെതിരെ കേസെടുത്തിരിക്കുന്നത്. അഭിഭാഷകനായ സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊല്‍ക്കത്ത കോടതിയില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha

























