കേരള രാഷ്ട്രീയത്തിൽ അടവുകൾ പയറ്റിത്തെളിഞ്ഞ ഉമ്മൻചാണ്ടിയുടെ പുതിയ തന്ത്രം ആന്ധ്രയിൽ കോൺഗ്രസിന് കരുത്തേകുന്നു ; ജഗൻമോഹൻ റെഡ്ഡിയും കോൺഗ്രസിലേക്ക് തിരിച്ചു വരുന്നു

കേരള രാഷ്ട്രീയത്തിൽ അടവുകൾ പയറ്റിത്തെളിഞ്ഞ ഉമ്മൻചാണ്ടിയുടെ പുതിയ തന്ത്രം ആന്ധ്രയിൽ കോൺഗ്രസിന് കരുത്തേകുന്നു. എഐസിസി സെക്രട്ടറിയായി ആന്ധ്രായിൽ ചുമതലയേറ്റ ഉമ്മൻചാണ്ടി കോൺഗ്രസിന്റെ ലക്ഷ്യങ്ങൾ ഓരോന്നായി നടപ്പിലാക്കുകയാണ്.
കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ എൻ കിരൺകുമാർ റെഡ്ഡിയെ കോൺഗ്രസിൽ തിരിച്ചെത്തിക്കാൻ ഉമ്മൻചാണ്ടിക്ക് ആയി. ഇതിനു പിന്നാലെ ജഗൻമോഹൻ റെഡ്ഡിയും കോൺഗ്രസിലേക്ക് തിരിച്ചു വരികയാണെന്നാണ് ലഭിക്കുന്ന വിവരം. ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായ കിരൺകുമാർ റെഡ്ഡി തെലങ്കാന വിഷയത്തിലാണ് പാർട്ടിയുമായി ഇടഞ്ഞത്. എന്നാൽ ഉമ്മൻചാണ്ടി ആന്ധ്രായിലേക്ക് ചുമതല ഏറ്റപ്പോൾ ആദ്യം ചെയ്തത് കിരൺകുമാറുമായി കൂടിക്കാഴ്ച നടത്തുകയാണ്. കൂടിക്കാഴ്ചയിൽ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ് കിരൺകുമാർ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ജഗൻമോഹൻ റെഡ്ഡിയും കോൺഗ്രസിലേക്ക് തിരിച്ചു വരുകയാണെന്ന റിപോർട്ടുകൾ പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha

























