നിയന്ത്രണം തെറ്റി കടലില്‍ ഒഴുകി നടന്ന ബാര്‍ജ് തീരത്തടിഞ്ഞു; അബുദാബിയില്‍ നിന്നുള്ളതെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴയിൽ നിയന്ത്രണം തെറ്റി എത്തിയ ബാര്‍ജ് തീരത്തടിഞ്ഞു. രാവിലെ മുതല്‍ അമ്പലപ്പുഴ ഭാഗത്ത് കടലില്‍ ഒഴുകി നടക്കുകയായിരുന്നെങ്കിലും പിന്നീട് ബാര്‍ജ് വണ്ടാനം നീര്‍ക്കുന്നത്ത് തീരത്തടിയുകയായിരുന്നു.
അബുദാബിയില്‍ നിന്നുള്ള ബാര്‍ജ് ആണെന്നാണ് പ്രാഥമിക നിഗമനം. ഏതെങ്കിലും കപ്പലില്‍ നിന്ന് വേര്‍പെട്ട് എത്തിയതാണോയെന്ന് സംശയിക്കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ കോസ്റ്റ് ഗാര്‍ഡിന് ബാര്‍ജിന് സമീപം എത്താന്‍ സാധിച്ചിട്ടില്ല.
ഒരു വലിയ പ്ലാറ്റ്‌ഫോമില്‍ ഒരു ചെറിയ കപ്പല്‍ കയറ്റി വെച്ച പോലെയാണ് ഇതുള്ളത്. കപ്പലിനെ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന 'ഫ്ലോട്ടിങ് ഡ്രൈ ഡോക്ക്' ആണ് ഇതെന്നും സംശയമുണ്ട്.
https://www.facebook.com/Malayalivartha

























