സംസ്ഥാനത്ത് കനത്ത മഴ; പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലേയും ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി എന്നീ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജില്ലാ കളക്ടര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
അതേസമയം എറണാകുളം ജില്ലയിലെ പ്ലസ് ടു തലം വരെയുള്ള എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.
അംഗണവാടികളില്‍ നിന്ന് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും നല്‍കുന്ന സമീകൃത ആഹാരവിതരണത്തിന് തടസം ഉണ്ടാകാതിരിക്കാന്‍ ഐ.സി.ഡി.എസ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. നാളത്തെ അവധിക്ക് പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കും. തീയതി പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha

























