കൊച്ചിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഒരു മണിക്കൂര്‍ പറന്നശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഇന്നു രാവിലെ 10.30ന് കൊച്ചിയില്‍നിന്ന് മസ്‌കറ്റിലേക്കു പുറപ്പെട്ട വിമാനമാണ് വിന്‍ഡ് ഷീല്‍ഡിലെ പൊട്ടലിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.
ഈ വിമാനത്തിലെ യാത്രക്കാരെ, ഇന്ന് ഉച്ചയ്ക്ക് ദുബായിലേക്കു പുറപ്പെടേണ്ടിയിരുന്ന മറ്റൊരു വിമാനത്തില്‍ മസ്‌കറ്റിലേക്കയച്ചു. ദുബായ് വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി. തിരുവനന്തപുരത്തുനിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ എത്തിച്ച് തകരാറിലായ വിമാനം നന്നാക്കി രാത്രി 8.30ന് ദുബായിലേക്കുള്ള യാത്രക്കാരുമായി പുറപ്പെടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















