അപ്‌ലോഡ് ചെയ്തവരെ തിരിച്ചറിഞ്ഞു; സരിതയുടെ വീഡിയോയ്ക്ക് പിന്നില്‍ ഉന്നതര്‍...

സരിത എസ് നായരുടെ സ്വകാര്യ വീഡിയോ അപ്‌ലോഡ് ചെയ്തവരെ തിരിച്ചറിഞ്ഞതായി സൂചന. ഉന്നതരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മുതലാണ് സരിയയുടെ വീഡിയോ വാട്‌സ് ആപ്പിലൂടെ പ്രചരിച്ച് തുടങ്ങിയത്. വീഡിയോ പ്രചരിപ്പിച്ചവര്‌ക്കെതിരെ സരിത നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദൃശ്യങ്ങള് അപ്‌ലോഡ് ചെയ്തവരെ പോലീസ് തിരിച്ചറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.
അതേസമയം പോലീസോ സൈബര് സെല്ലോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീഡിയോ അപ്‌ലോഡ് ചെയ്ത സ്ഥലവും ഐ.പി വിലാസവും തിരിച്ചറിയാതിരിക്കാന്‍ ഐ.പി വിലാസം മറച്ചാണ് വീഡീയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സരിതയുമായി മുന്‍പ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ് ദൃശ്യം പുറത്ത് വിട്ടതെന്നാണ് സൂചന. ചില അബ്കാരികളുടെ ആവശ്യപ്രകാരമാണ് ദൃശ്യങ്ങള് പ്രചരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ നിന്ന് ദൃശ്യങ്ങള് ലഭിക്കുന്നതിന് ലക്ഷങ്ങള് ചെലവഴിച്ചതായും സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















