മന്ത്രി മോഹനെനെതിരെ വിജിലന്‍സ് അന്വേഷണം

ഹോര്‍ട്ടി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കൃഷിമന്ത്രി കെ.പി.മോഹനനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശി സുഗുണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. അഴിമതിയ്ക്ക് മന്ത്രിയും കൂട്ടുനിന്നെന്നാണ് സുഗുണന്‍ പരാതിയില്‍ ആരോപിക്കുന്നത്. മന്ത്രിയെ കൂടാതെ ഹോര്‍ട്ടി എം.ഡി അടക്കം ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം ഉണ്ടാവും. പത്തനംതിട്ട ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
മന്ത്രിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന് പുതിയ തലവേദനയായി. ഹോര്‍ട്ടിനെകോര്‍പ്പിനെതിരെ വ്യാപകമായ അഴിമതി ആരോപണമാണ് ഉയര്‍ന്നിരുന്നത്. കൃഷിവകുപ്പിനെതിരെ നേരെത്തെ യുഡിഎഫിനകത്തും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണത്തെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിക്കെതിരെയും വിജിലന്‍സ് അന്വേഷണം വന്നിരുന്നു
https://www.facebook.com/Malayalivartha






















