ആ അവസരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമായിരുന്നില്ലെന്ന് ശ്രീദേവിയുടെ മകള്‍ ജാന്‍വി

ശ്രീദേവിയുടെ മരണശേഷം പുറത്തിറങ്ങിയ ജാന്‍വിയുടെ ആദ്യ ചിത്രം ധടകിനെപ്പറ്റി തുറന്ന് പറഞ്ഞ് ജാന്‍വി. അമ്മ തനിക്കൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യം ഇതുവരെ അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജാന്‍വി. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മ മരിച്ചു എന്ന യാഥാര്‍ഥ്യം താന്‍ ഉള്‍ക്കൊണ്ടിരുന്നില്ലെന്നും ഇപ്പോഴും താന്‍ ആ വാസ്തവം അംഗീകരിച്ചിട്ടില്ലെന്നും ജാന്‍വി വ്യക്തമാക്കിയത്.
ഞാന്‍ ഇത് വരെ അമ്മ മരിച്ചുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്ന ഘട്ടത്തില്‍ എത്തിയിട്ടില്ല. കാരണം ഒന്നുകില്‍ സമയമില്ലെന്നോ അല്ലെങ്കില്‍ ഇതുമായി പൊരുത്തപ്പെട്ട് വരാനുള്ള സമയം ഞാന്‍ എനിക്ക് തന്നെ അനുവദിച്ചിട്ടില്ലെന്നോ പറയാം. ജീവിതത്തില്‍ ചിലതിനെയെല്ലാം നിരസിക്കുന്ന ഒരു ഘട്ടത്തിലൂടെ നമ്മള്‍ എല്ലാവരും കടന്നു പോകാറുണ്ട്. അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ എനിക്ക് ധടക്കിന്റെ ഷൂട്ടിന് പോകണമായിരുന്നു. പക്ഷെ ടീം തന്നെ ആ ഷൂട്ട് ഉപേക്ഷിച്ചു.
എന്റെ കാഴ്ച്ചപ്പാട് മറിച്ചായിരുന്നു. എത്രയും പെട്ടെന്ന് സെറ്റില്‍ എത്തിച്ചേരണം എന്ന അവസ്ഥയിലായിരുന്നു ഞാന്‍. അങ്ങനെ ചെയ്തില്ലെങ്കില്‍ മനസ് തന്നെ കൈവിട്ടുപോകുമെന്ന് തോന്നി. അതങ്ങനെ തന്നെ ആകുമായിരുന്നു. എനിക്ക് ധടക്ക് ലഭിച്ചില്ലായിരുന്നെങ്കില്‍, എനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ എനിക്ക് മുന്നില്‍ വേറൊരു ലക്ഷ്യവുമുണ്ടാകുമായിരുന്നില്ല' ജാന്‍വി പറഞ്ഞു.
https://www.facebook.com/Malayalivartha

























