പ്രവാസി മലയാളിയുടെ കാരുണ്യം... ഹനാന് സ്വപ്നക്കൂടൊരുക്കാൻ അഞ്ച് സെന്റ് സ്ഥലം നല്‍കാന്‍ തയ്യാറായി കുവൈറ്റ് മലയാളി

ഹനാന് വീട് വയ്ക്കാനുള്ള സഹായം നല്‍കാന്‍ സുമനസുകള്‍ തയ്യാറാകണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥനയുടെ ഫലമായി ഹനാന് വീട് പണിയാന്‍ സ്ഥലം നല്‍കാൻ തയ്യാറായി കുവൈറ്റിലെ മലയാളി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ജോയി മുണ്ടക്കാടന്‍. ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളജില്‍ പോയി വരാനുളള സൗകര്യം പരിഗണിച്ച് പാല രാമപുരത്ത് അന്ത്യാളത്ത് അഞ്ച് സെന്റ് ഭൂമി നല്‍കാനാണ് ജോയി മുണ്ടക്കാടന്‍ സന്നദ്ധമായിരിക്കുന്നത്.
ഹനാൻ എന്ന വിദ്യാർത്ഥിനി ജീവിതമാർഗമായി എറണാകുളം തമ്മനത്ത് മീൻ വിൽക്കുന്നതായി വാർത്ത വന്നതിനെ തുടർന്ന് ആ കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ അപവാദ പ്രചരണവും ആക്രമണങ്ങളും നടന്നിരുന്നു. അതിന്റെ സത്യാവസ്ഥ പുറത്ത് വന്നതോടെയാണ് ഹനാന് പിന്തുണയുമായി നിരവധിപേരെത്തുന്നത്.
https://www.facebook.com/Malayalivartha

























