മലയാളി വാര്‍ത്ത
ഓണം പെരുന്നാള്‍ അവധികള്‍ക്ക് നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി വിമാനക്കമ്പനികളുടെ നിരക്ക് വര്‍ദ്ധന. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്കാണ് കുത്തനെ കൂട്ടിയത്. അവധിയാഘോഷിച്ച് മടങ്ങുന്ന 80 ശതമാനത്തോളം പ്രവാസികളെ നിരക്ക് വെട്ടിലാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് 5,000 മുതല്‍ 12,000 വരെയാണ് കുറഞ്ഞ നിരക്ക്.
എന്നാല്‍, ഓണവും പെരുന്നാളും കഴിഞ്ഞുള്ള നിരക്ക് 31,000 70,000 സെപ്റ്റംബര്‍ ഒന്നിനുള്ള ടിക്കറ്റ് നിരക്കാണിത്. വരും ദിവസം ഇത് വീണ്ടും ഉയരുമെന്നാണ് ആശങ്ക. സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരംറിയാദ് ടിക്കറ്റിന് 49,319 രൂപ നല്‍കണം. ഉയര്‍ന്ന നിരക്കാകട്ടെ 69,033 രൂപ. ദമ്മാമ്മിലേക്ക് 50,306 രൂപയാണ്. ഇതേ യാത്രക്ക് ചില കമ്പനികള്‍ 81,986 രൂപ വരെ ഈടാക്കുന്നു. ദുബൈയിലേക്ക് 34,608 രൂപയാണ് കുറഞ്ഞ നിരക്കെങ്കില്‍ 93,094 രൂപവരെ വാങ്ങുന്നവരുണ്ട്. തിരുവനന്തപുരം ബഹ്‌റൈന്‍ നിരക്ക് 40,585 രൂപ. കൂടിയ നിരക്കാവട്ടെ 62,574.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വിസുകളുടെ നിരക്കും വ്യത്യസ്തമല്ല. ഗള്‍ഫില്‍ സ്‌കൂള്‍ അവധി തീരുന്ന സമയം കൂടിയായതിനാല്‍ സെപ്റ്റംബര്‍ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറക്കുക. നിരക്ക് വര്‍ധനയിലൂടെ വിമാനക്കമ്പനികള്‍ക്ക് പ്രതിവര്‍ഷം 10,000 കോടി രൂപ ലാഭമുണ്ടെന്നാണ് വ്യോമയാന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.