ഇടുക്കി ഡാമില്‍ ജലനിരപ്പ് 2394 അടിയായി; ഒരടി കൂടി ഉയര്‍ന്നാല്‍ അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2394 അടിയായി. ഒരു അടി കൂടി ഉയര്‍ന്ന് 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. 2,400 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും.
ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി പകല്‍ സമയത്താകും തുറക്കുക. ഇതിനുമുമ്പ് ആവശ്യമായ മുന്‍കരുതലുകളെടുക്കും.2400 അടിവരെ കാക്കാതെ 23972398 അടി എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക. നദീതീര മേഖലകളില്‍ അനൗണ്‍സ്‌മെന്റും നടത്തും. 2390 അടിയില്‍ ബ്ലൂ അലര്‍ട്ടും (ജാഗ്രതാ നിര്‍ദേശം) 2399ല്‍ റെഡ് അലര്‍ട്ടുമാണ് നല്‍കുന്നത്. റെഡ് അലര്‍ട്ട് നല്‍കിയാല്‍ ഏതു നിമിഷവും സംഭരണി തുറക്കാം. വ്യാഴാഴ്ച ബ്ലൂ അലര്‍ട്ട് നല്‍കിയിരുന്നു.
മുമ്പ് 2401 അടിയില്‍ വെള്ളമെത്തിയപ്പോഴാണ് സംഭരണി തുറന്നത്. അന്ന് അഞ്ച് ഷട്ടറുകളും അരമീറ്റര്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇറിഗേഷന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പെരിയാര്‍ നദിയുടെ തീരത്ത് സര്‍വേ നടപടികള്‍ നടത്തിയിരുന്നു. ഷട്ടറുകള്‍ തുറന്നാല്‍ നേരിടേണ്ടി വരുന്ന നാശനഷ്ടങ്ങളുടെ കണക്ക് ഇവര്‍ വിലയിരുത്തി. അണക്കെട്ട് തുറന്നാല്‍ ആയിരത്തോളം പേരെയാണ് മാറ്റി പാര്‍പ്പിക്കേണ്ടി വരിക.
https://www.facebook.com/Malayalivartha
























