വ്യാജ സര്‍ട്ടിഫിക്കറ്റുകാര്‍ക്കെതിരെ പിടിമുറുക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിക്കാത്ത സ്ഥാപനങ്ങളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളായി പരിഗണിക്കും

വ്യാജ സര്‍ട്ടിഫിക്കറ്റുകാരെ കുടുക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ ശക്തമായ നിലപാടിലേക്ക്. കുവൈറ്റില്‍ ഇനിമുതല്‍ കുവൈത്ത് സര്‍ക്കാര്‍ അംഗീകരിക്കാത്ത സ്ഥാപനങ്ങളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളായി പരിഗണിക്കുമെന്ന് അധികൃതര്‍. ഇതോടെ സ്വന്തം രാജ്യത്ത് അംഗീകാരമുണ്ടെങ്കിലും കുവൈത്ത് സര്‍ക്കാര്‍ അംഗീകരിക്കാത്ത സ്ഥാപനങ്ങളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുവൈറ്റില്‍ ഉപയോഗിച്ചവര്‍ പിടിയിലാവും .
അടുത്തകാലത്തായി വ്യാജ സര്‍ട്ടിഫിക്കറ്റ്കാര്‍ക്കെതിരെ കടുത്ത നിയമങ്ങളാണ് കുവൈറ്റ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇത്തരക്കാര്‍ പിടിക്കപ്പെട്ടാല്‍ ഉടന്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും. മാത്രവുമല്ല ഏഴുവര്‍ഷം വരെ തടവ് ലഭിക്കാം കൂടാതെ അതുവരെ നല്‍കിയ ആനുകൂല്ല്യങ്ങലും തിരിച്ചു പിടിക്കും. സര്‍ക്കാര്‍ ജീവനക്കാരനാണ് ഇത്തരത്തില്‍ പിടിക്കപ്പെടുന്നതെങ്കില്‍ പിഴയും തടവും കൂടും. 10 വര്‍ഷമാണ് തടവ് ഇവര്‍ അനുഭവിക്കേണ്ടി വരുന്ന് തടവ് കാലാവധി.
https://www.facebook.com/Malayalivartha
























