വസതിക്ക് പിന്നാലെ ടി ടി വി ദിനകരന്റെ കാറിന് നേരെ ബോംബേറ്... നാലുപേർക്ക് പരിക്ക്

ദിനകരന്റെ വസതിക്ക് പിന്നാലെ കാറിന് നേരെ ബോംബേറ്. അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്റെ കാറിന് നേരെയാണ് ബോംബേറ് നടന്നിരിക്കുന്നത്. ആക്രമണത്തില്‍ ഡ്രൈവര്‍, ഫോട്ടോഗ്രാഫര്‍ എന്നിവരടക്കം നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസ് കേസെടുത്ത് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എ എന്‍ ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബോംബ് എറിഞ്ഞവര്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സമയത്ത് ദിനകരന്‍ കാറിലുണ്ടായിരുന്നില്ല. കാറിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
https://www.facebook.com/Malayalivartha
























