ഹനാനെ അപമാനിക്കുന്നതരത്തില്‍ അശ്ലീല ചുവയുള്ള പോസ്റ്റിട്ട ആള്‍ അറസ്റ്റില്‍; ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യുന്നത് അശ്ലീല പരാമര്‍ശം നടത്തിയവരെ; പോസ്റ്റ് പിന്‍വലിച്ചവരും കുടുങ്ങും; കൂടുതല്‍ അറസ്റ്റിന് സാധ്യത

മത്സ്യ വില്‍പ്പന നടത്തി ഉപജീവന മാര്‍ഗം തേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിര സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ട ഒരാള്‍ കൂടി അറസ്റ്റില്‍. ആദ്യഘട്ടത്തില്‍ അശ്ലീല ചുവയോടെയുള്ളവരെയാണ് പോലിസ് അറസ്റ്റു ചെയ്യുന്നത്. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ അപമാനിച്ചതിനും, ഐടി ആക്ട് അനുസരിച്ചും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിശ്വനാഥനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ രാവിലെ വയനാട് സ്വദേശി നൂര്‍ദ്ദീന്‍ ഷെയ്ഖിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴി യുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകാനാണ് സാധ്യത. അതേസമയം ഹനാനെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിട്ട നിരവധി ആളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഹനാനെതിരെ അശ്ലീല പോസ്റ്റിട്ടവരെയാണ് പോലീസ് ആദ്യഘട്ടത്തില്‍ അറസ്റ്റു ചെയ്യുന്നത്. കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നും എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു. ഹനാനെ അപമാനിക്കുന്ന പോസ്റ്റിട്ടവര്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയതോടെ പോസ്റ്റിട്ടവരില്‍ പലരും പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റുകളുടെ എല്ലാം തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ അശ്ലീല ചൊവയോടെ പോസ്റ്റിട്ട എല്ലാ വിരുതന്മാരും കുടുങ്ങാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























