ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച തീരുമാനങ്ങളില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഹര്‍ത്താല്‍; ജനജീവിതത്തെ സ്തംഭിപ്പിയ്ക്കാന്‍ കഴിയില്ലെന്ന് അനുമാനം

നാളെ ഹര്‍ത്താലാണോ അല്ലയോ എന്നതാണ് ജനങ്ങളുടെ ഇപ്പോള്‍ സംശയം. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ചില ഹൈന്ദവ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപനം. തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ.എം. ഭക്തവത്സലന്‍ എന്നിവരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത ശ്രബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
അതേസമയം ഈ ഹര്‍ത്താലിന് ജനജീവിതത്തെ സ്തംഭിപ്പിയ്ക്കാന്‍ കഴിയില്ലെന്നാണ് അനുമാനം. ഹര്‍ത്താലിന് മറ്റ് രാഷ്ട്രീയ കക്ഷികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ പിന്തുണ ലഭിച്ചിട്ടില്ല. ്. എന്നാല്‍, പിന്തുണയില്ലാത്തതിനാല്‍ തന്നെ ഹര്‍ത്താലിന് വലിയ ചലനം ഉണ്ടാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. ഇടത് പാര്‍ട്ടികളോ, യു.ഡി.എഫോ, ബി.ജെ.പിയോട് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ആര്‍.എസ്.എസും ഹര്‍ത്താലിനെ അനുകൂലിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























