ജലനിരപ്പ് ക്രമാതീതമായ ഉയരുന്നു; മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു; 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി; പെരിയാറിന്റെ തീരത്തെ വലിയ മരങ്ങള്‍ ഉടന്‍ മുറിച്ചു മാറ്റാന്‍ നടപടി; അതിവേഗ മുന്‍ കരുതലുകള്‍

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ഇടുക്കി അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ക്ക് അധികൃതര്‍ തുടക്കംകുറിച്ചു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കും.
ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നത് കാണാന്‍ വരുന്നവരെ നിയന്ത്രിക്കും. പെരിയാറിന്റെ തീരത്തെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റും. ഇടുക്കി സംഭരണി മുതല്‍ ലോവര്‍ പെരിയാര്‍ ഡാം വരെ 24 കിലോമീറ്റര്‍ ദൂരത്തിലാണ് മുന്‍കരുതല്‍ നടപടികള്‍.
എത്ര കെട്ടിടങ്ങളെ ബാധിക്കുമെന്നത് പരിശോധിക്കാന്‍ വൈദ്യുതി വകുപ്പും റവന്യൂ വകുപ്പും ചേര്‍ന്ന് ശനിയാഴ്ച ഫീല്‍ഡ് സര്‍വേ നടത്തിയിരുന്നു. ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് 2,400 അടിയിലെത്തുന്നതിന് മുമ്പേ ഷട്ടറുകള്‍ തുറക്കാന്‍ ശനിനിയാഴ്ച മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. 2400 അടിവരെ കാക്കാതെ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. ഇന്ന് ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 2394 അടിയിലെത്തിയെത്തി. ഇന്നുതന്നെ ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചേക്കു. 23972398 അടിയിലെത്തുമ്പോള്‍ വെള്ളം തുറന്നുവിട്ടേക്കും. നാളെ പത്തുമണിയോടെ എല്ലാ പഞ്ചായത്തുകളിലും യോഗം ചേര്‍ന്ന് സ്ഥിഗതികള്‍ വിലയിരുത്തും.
https://www.facebook.com/Malayalivartha
























