ജലന്തര്‍ ബിഷപ്പിനെതിരെ ബലാല്‍സംഗക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ വീണ്ടും ശ്രമം. പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ സിഎംഐ സഭയിലെ ഒരു പുരോഹിതന്‍ ശ്രമിച്ചതിന്റെ തെളിവ് പുറത്ത്

ബിഷപ്പിനെതിരെ ബലാല്‍സംഗക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ നല്ലരീതിയില്‍ ശ്രമം നടക്കുന്നു. കന്യാസ്ത്രീയെ പിന്തുണച്ച മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ സിഎംഐ സഭയിലെ ഒരു പുരോഹിതന്‍ ശ്രമിച്ചിരുന്നു ആ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കന്യാസ്ത്രീയെ നേരില്‍ക്കണ്ട് പൊലീസ് വിശദാംശങ്ങള്‍ ശേഖരിച്ചു. ഫാദര്‍ ജെയിംസ് ഏര്‍ത്തയില്‍ എന്ന പുരോഹിതന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയായിരുന്ന സിസ്റ്റര്‍ അനുപമയെ വിളിച്ചാണ് ഫാദര്‍ ഏര്‍ത്തയില്‍ സ്വാധീനിക്കന്‍ ശ്രമിച്ചത്.
പരാതിയില്‍ നിന്ന് പിന്മാറിയാല്‍ മഠം സ്ഥാപിക്കാന്‍ കാഞ്ഞിരപ്പള്ളി രൂപതക്ക് കീഴിലുള്ള ഏതെങ്കിലും പ്രദേശത്ത് പുതിയ കെട്ടിടവും ഭൂമിയും നല്‍കണമെന്നാണ് വാഗ്ദാനം. മധ്യസ്ഥം വഹിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല, എന്നാല്‍ അങ്ങനെ ഒരു വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്ന് എന്നാണ് ഫാദര്‍ ഏര്‍ത്തയില്‍ പറയുന്നത്. പിന്മാറിയാല്‍ സുരക്ഷ ഉണ്ടാകും, എന്നാല്‍ പരാതിയില്‍ ഉറച്ചുനിന്നാല്‍ അപകടമാണെന്ന സൂചനയും സംഭാഷണത്തിലുണ്ട്. ഫോണ്‍ സംഭാഷണം രാവിലെ പുറത്തുവന്നതിന് പിന്നാലെ പൊലീസ് എത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കുറവിലങ്ങാട് പൊലിസ് മഠത്തില്‍ എത്തിയാണ് മൊഴിയെടുത്തത്. ബിഷപ്പ് പ്രതിയായ കേസിന്റെ അന്വേഷണ ചുമതലയുള്ള പ്രത്യേക സംഘത്തിന് ഇത് കൈമാറും.
https://www.facebook.com/Malayalivartha
























