ആദിവാസി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഊട്ടിയിലേക്കു തട്ടിക്കൊണ്ടുപോയി പീഡനം; പീഡനശേഷം ബത്തേരിയില്‍ ഇറക്കിവിട്ടു; യുവാക്കളെ തന്ത്രപരമായനീക്കത്തിലൂടെ പിടികൂടി

മാനന്തവാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ ഊട്ടിയിലേക്കു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ പോലിസ് പിടകൂടി. കോഴിക്കോട് കുറ്റിയാടി സ്വദേശി അമല്‍, വളയം സ്വദേശി റിജു എന്നിവരാണു പിടിയിലായത്. പെണ്‍കുട്ടികളിലെ പതിനേഴുകാരിയുമായി സൗഹൃദമുണ്ടാക്കിയ പ്രതികള്‍ ജൂണ്‍ 16ന് ഈ പെണ്‍കുട്ടിയെയും കൂട്ടുകാരിയായ പതിനാലുകാരിയെയും കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
ഊട്ടിയിലെ ലോഡ്ജില്‍ മുറിയെടുത്ത അമലും റിജുവും പതിനേഴുകാരിയെ പീഡിപ്പിക്കുകയും പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു. പിറ്റേദിവസം പെണ്‍കുട്ടികളുമായി നാട്ടിലേക്കു തിരിച്ച പ്രതികള്‍ ഇവരെ ബത്തേരിയില്‍ ഇറക്കിവിട്ട ശേഷം വാഹനത്തില്‍ രക്ഷപ്പെട്ടു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ വലയിലായത്.
https://www.facebook.com/Malayalivartha
























