മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന ചെയ്ത് ഹനാന്‍

കൈകോര്‍ക്കാം കേരളത്തിനായി. സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിച്ച ഹനാനെ നെഞ്ചോട് ചേര്‍ത്തവരാണ് മലയാളികള്‍. ഇപ്പോഴിതാ, തനിക്ക് നാട്ടുകാര്‍ പിരിച്ചുനല്‍കിയ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും ഹനാന്‍ മാതൃകയായി. തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ് ഹനാന്‍ അറിയിച്ചത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയം അതിന്റെ സംഹാരതാണ്ഡവത്തോടെ ഓരേ മണിക്കൂറിലും ആഞ്ഞടിക്കുന്നു. എല്ലാ ജില്ലകളും ഒറ്റപ്പെട്ട് പോകുന്ന അവസ്ഥ. ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളെ പൂര്‍ണമായും മഴക്കെടുതി ബാധിച്ചു കഴിഞ്ഞു. മധ്യകേരളവും വെളളത്തില്‍ മുങ്ങി.
ഇപ്പോള്‍ ഏറ്റവും അധികം ദുരിത ബാധിക്കുന്നത് പത്തനംതിട്ടയെയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിലേക്ക് കൂടുതല്‍ സൈന്യമെത്തി. റാന്നി ,കോഴഞ്ചേരി മേഖലകളില്‍ ഒറ്റപ്പെട്ട് പോയ ആളുകളെ രക്ഷിക്കുന്നതിനായി ദുരന്തസേന പത്തനംതിട്ടയിലേക്ക് എത്തിക്കഴിഞ്ഞു. റാന്നിയില്‍ ടെറസിന് മുകളില്‍ ഒറ്റപ്പെട്ട് പോയ 7 അംഗ കുടുബത്തെ സൈന്യം രക്ഷിച്ചു.
https://www.facebook.com/Malayalivartha



























