കേരളത്തിലെ പ്രകൃതി ദുരന്തം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

കേരളത്തിലെ പ്രകൃതിദുരന്തം നേരിട്ട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.
തുടര്‍ന്ന് ശനിയാഴ്ച ഹെലികോപ്ടറില്‍ പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് സംസ്ഥാനം തീരുമാനിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക.
https://www.facebook.com/Malayalivartha



























