മഴക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ വിവിധ മേഖലകളില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ പണിമുടക്കി... രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടാനാകാതെ വലഞ്ഞ് ജനങ്ങള്‍

മഴക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിലെ വിവിധ മേഖലകളില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ പണിമുടക്കിയതോടെ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടാനാകാതെ വലഞ്ഞ് ജനങ്ങള്‍ . തിരുവല്ല, പൊടിയാടി, നെടൃന്പ്രം പഞ്ചായത്തുകളില്‍നിന്നുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്.
ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള നെറ്റ് വര്‍ക്ക് സേവനങ്ങള്‍ ഇവിടെ ലഭ്യമാകുന്നില്ലെന്ന് നിരവധി പേര്‍ പരാതിപ്പെട്ടു. ഇതേതുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ പോലും ജനങ്ങള്‍ക്കു സാധിക്കാത്ത സ്ഥിതിയാണുള്ളത്.
തിരുവല്ല മേഖലയില്‍ ജലനിരപ്പ് രാത്രി വൈകിയും ഉയരുകയാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിക്കഴിഞ്ഞു. ഇതേതുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരുടെ സഹായം തേടാന്‍ ശ്രമിക്കുമ്പോഴാണ് മൊബൈല്‍ സേവനങ്ങളും പണിമുടക്കുന്നത്.
https://www.facebook.com/Malayalivartha



























