കനത്ത മഴയ്ക്ക് സാധ്യത... സംസ്ഥാനത്ത് കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കനത്ത മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം ജില്ല മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാകും മഴ ശക്തമായി പെയ്യുന്നത്. തെക്കന്‍ കേരളത്തില്‍ കാര്യമായ മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, സംസ്ഥാനത്താകമാനം പ്രളയക്കെടുതി തുടരുകയാണ്. സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാന്‍ വന്‍ മുന്നൊരുക്കങ്ങളാണ് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് 23 കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍
പ്രളയത്തില്‍പ്പെട്ട് ഒറ്റപ്പെട്ട് പോയവര്‍ക്ക് സഹായം അഭ്യര്‍ഥിക്കുന്നതിന് പ്രത്യേക ഹെല്‍പ്പ്&്വംിഷ;ലൈന്‍ നമ്പരുകള്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. 9188294112, 9188295112, 9188293112 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിവരങ്ങള്‍ അറിയിക്കാം. 9188293112 എന്ന നമ്പരില്‍ വിളിക്കുന്നതിന് പുറമേ, വാട്‌സാപ്പ് സന്ദേശങ്ങളും കൈമാറാം. കളക്ടറേറ്റില്‍ തുറന്ന പ്രത്യേക സെല്ലില്‍ ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha



























