മുല്ലപ്പെരിയാറിന് പുറമേ നീരാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് കേരളത്തിലേക്ക് ജലമൊഴുക്കുന്നതായി റിപ്പോര്‍ട്ട്

മുല്ലപ്പെരിയാറിന് പുറമേ നീരാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് കേരളത്തിലേക്ക് ജലമൊഴുക്കിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. നീരാര്‍ അണക്കെട്ടില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് അടിക്കടി കൂട്ടുന്നതിനാൽ ഇടമലയാറില്‍ നിന്നും പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂടുന്നതായി റിപ്പോർട്ട്.
വൃഷ്ടിപ്രദേശത്തെ മഴയും നീരാറില്‍ നിന്നുള്ള ജലപ്രവാഹവും മൂലം പരമാവധി സംഭരണശേഷിയിലും അധികമായിരുന്നു ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് അപ്രതീക്ഷിതമായി മലക്കപ്പാറയിലെ ഷോളയാറില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ട തമിഴ്‌നാടിന്റെ നടപടിയും പ്രതിസന്ധിയായി.
ഇതിന് പിന്നാലെയാണ് നീരാറില്‍ നിന്നും ഇന്ന് വെള്ളമൊഴുക്ക് കൂട്ടിയത്. തമിഴ്‌നാട് നീരാറില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ദ്ധിപ്പിച്ചാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി കൂടുതല്‍ ജലം ഒഴുക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടമലയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്.ഒരുഷട്ടര്‍ 1.5 മീറ്ററും മറ്റൊന്ന് 2.5 മീറ്ററും ബാക്കി രണ്ടെണ്ണം 4 മീറ്ററും വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്.
കൂടുതല്‍ വെള്ളം ഒഴുകിയെത്തിയത് താഴ്ഭാഗത്ത് കാലടി , മലയാറ്റൂര്‍, ആലുവ മേഖലകളില്‍ പെരിയാറിലെ ജനനിരപ്പ് വര്‍ദ്ധിക്കാനിടയുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha



























