പ്രളയം രൂക്ഷമാകുമ്പോൾ ഭയപ്പാടോടെ പ്രവാസികളും... ആദ്യദിനങ്ങളില്‍ ഉറ്റവരുമായി ഫോണില്‍ നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് അത് സാധ്യമാകാതിരുന്നതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് പ്രവാസികള്‍

സംസ്ഥാനത്തെ പ്രളയക്കെടുതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രളയം രൂക്ഷമാകുമ്പോൾ ഭയപ്പാടോടെ പ്രവാസികളും. നിരവധി പ്രവാസികളാണ് ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയ കുടംബക്കാരുടേയും ബന്ധുക്കളുടേയും വിവരങ്ങള്‍ കണ്‍ട്രോള്‍ റുമുകളില്‍ മാധ്യമസ്ഥാപനങ്ങളിലും വിളിച്ചു പറയുന്നത്.
ആദ്യദിനങ്ങളില്‍ ഉറ്റവരുമായി ഫോണില്‍ നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് അത് സാധ്യമാകാതിരുന്നതോടെ പ്രവാസികള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. ബന്ധപ്പെട്ടവര്‍ സുരക്ഷിത സ്ഥാനത്ത് എത്തിയോ അതോ ഇപ്പോഴും വീട്ടില്‍ ഒറ്റപ്പെട്ടു കഴിയുകയാണോ എന്നൊന്നും അറിയാന്‍ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. മാധ്യമങ്ങളിലൂടെ മാത്രമാണ് അവര്‍ക്ക് നാട്ടിലെ വിവരം ലഭിക്കുന്നത്.
അതെ സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞതായി ഡി.ജി.പി അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെവരെയുള്ള 35000 ത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.
കോസ്റ്റല്‍ പൊലീസിന്റെ 258 ബോട്ടുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് മൊബിലൈസ് ചെയ്‌തിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും തുണിത്തരങ്ങള്‍, പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി വിവിധ സാധന സാമഗ്രികള്‍ പോലീസിനെ ഏല്‍ക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. പോലീസ് സ്റ്റേഷനുകളിലോ ജില്ലാ പോലീസ് ആസ്ഥാനത്തോ പായ്‌ക്ക് ചെയ്‌ത് ഇവ എത്തിക്കാം.
എല്ലാ ജില്ലകളിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിലും തൃശ്ശൂരിലും (ചാലക്കുടി) എറണാകുളത്തും (ആലുവ) രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള താഴെപ്പറയുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്ക് അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്നതാണ്.
ഡി.ഐ.ജി, എ പി ബറ്റാലിയന്‍ - 9497998999
കമാന്‍ഡന്റ് കെ.എ.പി. 3- 9497996967
ജില്ലാ പൊലീസ് മേധാവി, പത്തനംതിട്ട - 9497996983
ജില്ലാ പൊലീസ് മേധാവി, തൃശ്ശൂര്‍ റൂറല്‍- 9497996978
ഡിവൈ.എസ്.പി. സ്‌പെഷ്യല്‍ ബ്രാഞ്ച്- 9497990083
ഡിവൈ.എസ്.പി. ക്രൈം ഡിറ്റാച്ച്‌മെന്റ് - 9497981247
ജില്ലാ പൊലീസ് മേധാവിഎറണാകുളം റൂറല്‍- 9497996979
(ആലുവ)
ഡിവൈ.എസ്.പി. സ്‌പെഷ്യല്‍ ബ്രാഞ്ച്- 9497990073
https://www.facebook.com/Malayalivartha



























