കനത്തമഴ തുടരുന്നതിനാല്‍ ദുരന്തസാധ്യത മുന്‍കൂട്ടി ജില്ലയില്‍ ക്വാറികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നിരോധനമേര്‍പ്പെടുത്തി

ജില്ലയില്‍ ക്വാറികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ജില്ലാ കലക്ടര്‍ നിരോധനമേര്‍പ്പെടുത്തി. കനത്തമഴ തുടരുന്നതിനാല്‍ ദുരന്തസാധ്യത മുന്‍കൂട്ടി കണ്ടാണ് നടപടി. ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിതാമസിക്കാന്‍ ആവശ്യപ്പെട്ടാല്‍ ജനങ്ങള്‍ ഉടന്‍ മാറിതാമസിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. മാറാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ മാറ്റാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
ജനങ്ങളുടെ ജീവന് ഭീഷണിയായി നില്‍കുന്ന വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള മരങ്ങള്‍ വനം വകുപ്പ് തന്നെ അടിയന്തിരമായി മുറിച്ച് മാറ്റണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളിലും സഹായഭ്യാര്‍ഥനകളിലും ഉടന്‍ പരിഹാരം കാണണമെന്നും കലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























