വീടുകളുടെ ടെറസിലും മറ്റും ഒറ്റപ്പെട്ടു പോയവര്‍ നിരവധി ; രക്ഷാദൗത്യസംഘം നിങ്ങളെ തേടി വരുന്നത് വരെ സുരക്ഷിരായിരിക്കാൻ അറിയേണ്ടത്...

പ്രളയ കെടുത്തി നേരിടുന്ന കേരളത്തിൽ കേന്ദ്ര സംസ്ഥാന സർക്കാർ കൈകോർത്തുകൊണ്ട് ഊർജിത രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നു. ആരും പരിഭ്രാന്തരാകരുതെന്നും രക്ഷാ പ്രവർത്തനവുമായി പൂർണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇപ്പോൾ ആവശ്യം ജാഗ്രതയാണ് ആരും ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നിൽ മറ്റൊരു വഴിയും ഇല്ലാതെ വീടുകളുടെ ടെറസുകളിലും മറ്റും ഒറ്റപെട്ടുപോയവർ ഇപ്പോൾ നിരവധിയാണ്. തീർച്ചയായും രക്ഷ ദൗത്യം നിങ്ങളെത്തേടി എത്തുകതന്നെ ചെയ്യും. അതുവരെയും സുരക്ഷിതരായി ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഇതുപോലൊരു അവസരത്തിൽ ഭയപ്പെടരുത്. നിങ്ങൾ നിങ്ങളിൽ തന്നെ പൂർണമായും വിശ്വസിക്കുക. ഭയം ഒരു പരിഹാരമേ അല്ല. ഒപ്പമുള്ളവർക്ക് ആശ്വാസവും ധൈര്യവും പകരുക.
മുന്നില്‍ മറ്റൊരു വഴികളുമില്ലാതെ വീടുകളുടെട ടെറസിലും മറ്റും ഒറ്റപ്പെട്ടു പോയവര്‍ നിരവധിയാണ്. തീര്‍ച്ചയായും രക്ഷാദൗത്യസംഘം നിങ്ങളെ തേടി വരും. അതു വരെ സുരക്ഷിരായിരിക്കേണ്ടത് അനിവാര്യമാണ്. അതിനായി അറിയാന്‍.
1. ഭയപ്പെടരുത്: പറയാന്‍ എളുപ്പമാണ്. പക്ഷേ അനുഭവിക്കുന്നവര്‍ക്കേ അതറിയൂ. പക്ഷേ ഇതുപോലൊരു ഘട്ടത്തില്‍ നിങ്ങള്‍ നിങ്ങളില്‍ തന്നെ പൂര്‍ണമായും വിശ്വസിക്കുക. ഭയം പരിഹാരമേയല്ല. ഒപ്പമുള്ളവര്‍ക്ക് ആശ്വാസവും ധൈര്യവും പകരുക. അമിത ഭയം പാനിക് അറ്റാക്കുപോലെ (ഹൃദയാഘാതലക്ഷണം പോലെ) വരാം.
2. വെള്ളം: കുടിവെള്ളം ഇല്ലാതെ വന്നു പോയാല്‍ ഒരു കാരണവശാലും പ്രളയജലം കുടിക്കരുത്. മഴവെള്ളം ശുദ്ധമാണ്. പാത്രത്തിലോ പ്ലാസ്റ്റിക് കവറുകളിലോ ശേഖരിച്ചു കുടിക്കുക. മേല്‍ക്കൂരയില്‍ നിന്ന ഒഴുകിവരുന്ന മഴവെള്ളം പോലും പ്രളയജലത്തേക്കാള്‍ നല്ലത്.
3. ഭക്ഷണം: കുറച്ചു ഭക്ഷണം മാത്രം കഴിക്കുക. എത്ര നേരം വരെ ഭക്ഷണ സഹായം കിട്ടില്ലെന്നറിയില്ല. കൈയിലുള്ള ഭക്ഷണം പരമാവധിസമയത്തേയ്ക്ക ഉപയോഗിക്കുക. പാകം ചെയ്യുന്ന ഭക്ഷണത്തേക്കാള്‍ ബിസ്‌കറ്റ് പോലുള്ള പാക്കറ്റ് ഫുഡില്‍ വിശ്വസിക്കുക. ഉണക്കമുന്തിര, ഈന്തപ്പഴം പോലുള്ള െ്രെഡഫ്രൂട്‌സ് കൈയിലുണ്ടെങ്കില്‍ ഭാഗ്യം. അവ ഒപ്പമുള്ള എല്ലാം അംഗങ്ങള്‍ക്കുമായി വീതിച്ചു കൈവശം സൂക്ഷിക്കാന്‍ നല്‍കുക. അത്യാവശ്യം വന്നാല്‍ ഒന്നോ രണ്ടോ വീതം മാത്രം കഴിക്കുക.
4. വീട്ടിലുള്ളത്രയും പഞ്ചാരയും അല്‍പം ഉപ്പു വീതവും പ്രത്യേകം പാക്കറ്റുകളിലായി പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞുവയ്ക്കുക. കടുത്ത ക്ഷീണം തോന്നിയാല്‍ അല്‍പാല്പം കഴിക്കാം. പഞ്ചാസാര മികച്ച ഊര്‍ജദാതാവാണ്.
5. തലകറക്കം പോലെ അനുഭവപ്പെട്ടാല്‍ കാലുകള്‍ ഉയര്‍ത്തിവെച്ചു കിടക്കുക.
6. നവജാത ശിശുക്കള്‍ തൊട്ട് ഒന്നും രണ്ടും മാസമായ വാവകള്‍ വരെ നേരിടാന്‍ സാദ്ധ്യതയുള്ള ഒന്നാമത്തെ പ്രശ്നം ശരീരതാപനില താഴ്ന്നുപോകാനിടയുണ്ടെന്നതാണ്. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ഇത് തടയാവുന്നതാണ്.
- കുഞ്ഞിന്‍്റെ വസ്ത്രങ്ങള്‍ ഈര്‍പ്പമില്ലാത്തതാവണം ( മഴയത്ത് ഇത് സാധിക്കാനാണ് ഏറ്റവും പ്രയാസമെന്നറിയാം , എങ്കിലും ശ്രമിക്കുക.. പ്ലാസ്റ്റിക് കവറുകളിലോ മറ്റോ ഉണങ്ങിയവ ഭദ്രമായി സൂക്ഷിക്കാവുന്നതാണ്.)
- കുഞ്ഞിനെ വസ്ത്രമിടുവിക്കുമ്ബോള്‍ കൈകളും കാലുകളും കവര്‍ ചെയ്യുന്നത് ഉചിതമാണ് (നവജാതശിശുക്കളുടേത് പ്രത്യേകിച്ചും)
- കംഗാരു മദര്‍ കെയര്‍ - അഥവാ കുഞ്ഞിനെ അമ്മയുടെ / പരിചാരകന്‍്റെ നെഞ്ചോട് ചേര്‍ത്തുവച്ച് പരിചരിക്കുന്ന അവസ്ഥ. ഇതിന്‍്റെ പ്രധാന ഘടകങ്ങള്‍ ഇവയാണ്.അമ്മയുടെ സ്‌തനങ്ങള്‍ക്കിടയിലായി കുഞ്ഞിനെ കമിഴ്ത്തി കിടത്തുന്നു. തല ഒരു വശത്തേക്കും അല്‍പ്പം മുകളിലേക്കും ചരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശ്വാസനാളം തുറന്നിരിക്കാന്‍ സഹായിക്കും.
കുഞ്ഞിന്റെ കാലുകള്‍ 'W' ആകൃതിയില്‍ വളഞ്ഞ് അമ്മയുടെ ഉദരഭാഗത്ത് ഇരുവശത്തെക്കുമാണെന്ന് ഉറപ്പുവരുത്തണം. കുഞ്ഞിന്റെ അരമുതല്‍ കീഴോട്ട് വീതിയുള്ള ഒരു തുണികൊണ്ട് അമ്മയോടൊപ്പം ചുറ്റിവയ്ക്കുന്നത് നല്ലതാണ്.ഇതിനുശേഷം അമ്മയെയും കുഞ്ഞിനെയും ഒരുമിച്ച് മൂടുന്ന രീതിയിലെ വസ്ത്രം ധരിക്കാവുന്നതാണ്. കുഞ്ഞിന്റെ തലഭാഗം മൂടതിരിക്കാന്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha



























