മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍, ന്യൂനമര്‍ദ്ദം, കടലിലെ ചൂട്, സൂര്യനിമ്‌നം, ആഗോളതാപനം അങ്ങനെ ഒരുപാട് പ്രതിഭാസങ്ങള്‍ കേരളത്തിന് മേല്‍ മഴയായി വര്‍ഷിക്കുന്നു

സംസ്ഥാനം ഇതുവരെ കാണാത്ത പെരുമഴയ്ക്ക് കാരണം മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) എന്ന പ്രതിഭാസമാണെന്ന് ശാസ്ത്രഞ്ജര്‍. ഒരു മാസം മുതല്‍ രണ്ട് മാസം വരെ തുടര്‍ച്ചയായി മഴയുടെ ശക്തി കൂടിയും കുറഞ്ഞും വരുന്ന പ്രതിഭാസമാണിത്. കടലില്‍ ചൂട് കൂടുന്നതും വായുവിന്റെ സഞ്ചാരം പശ്ചിമഘട്ട മലനിരകളില്‍ തട്ടി മുകളിലേക്ക് സഞ്ചരിച്ച ശേഷം കിലോമീറ്ററുകളോളം മഴമേഖങ്ങളായി രൂപപ്പെടും. അങ്ങനെയാണ് ഇത്തവണത്തെ സംസ്ഥാനത്ത് മഴ കൂടിയത്. സാധാരണ കാലവര്‍ഷം സെപ്തംബര്‍ വരെയാണെങ്കിലും ഓഗസ്‌റ്റോടെ ഇതിന് ശമനമുണ്ടാകുന്നതാണ്. എന്നാണ് ഇത്തവണ അതുണ്ടായില്ല. ഒഡീഷയുടെ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ഉണ്ടായത് കേരളത്തിന് ഇരട്ട തിരിച്ചടിയായി.
കടലില്‍ ചൂടുകൂടുന്നത് ആഗോളതാപനത്തിന്റെ ഫലമായാണ്. ഈ ചൂട് കുറയ്ക്കാനായി കടന്‍ കണ്ടെത്തുന്ന മാര്‍ഗമാണ് ന്യൂനമര്‍ദ്ദവും ശക്തമായ മഴയും. 16 വര്‍ഷമായി ഒരേ പോലുള്ള മഴയല്ല കേരളത്തില്‍ ഉണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം. പസഫിക് സമുദ്രത്തിലുണ്ടായ ചുഴലിക്കാറ്റും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി. കടല്‍ക്കാറ്റ് ലക്ഷദ്വീപിലും എത്തുന്നുണ്ടെങ്കിലും പശ്ചിമഘട്ടം പോലെയുള്ള മലനിരകള്‍ ഇല്ലാത്തതിനാല്‍ അവിടെ മഴപെയ്യാന്‍ സഹായകമാകുന്നില്ലെന്ന് മാത്രമല്ല 50 ശതമാനം മഴ അവിടെ കുറവാണ് താനും. അറബിക്കടലില്‍ കേരളതീരത്ത് മണ്‍സൂണ്‍ പാത്തി രൂപപ്പെട്ടിട്ടുണ്ടെന്ന് കുസാറ്റിലെ കാലാവസ്ഥാ വിഭാഗം അറിയിച്ചു. അതിനാല്‍ വരുംദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്ത് 30 ശതമാനം അധികം മഴയാണ് ഇക്കൊല്ലം ലഭിച്ചത്. സോളാര്‍ മിനിമം അഥവാ സൂര്യനിമ്‌നം എന്ന പ്രതിഭാസവും മഴ കൂടാന്‍ കാരണമായെന്ന് ശാസ്ത്രഞ്ജര്‍ വിലയിരുത്തുന്നു. സൂര്യനില്‍ നിന്നുള്ള പ്രസരണം ഏറ്റവും ദുര്‍ബലമാകുന്ന സമയമാണിതെന്നും അവര്‍ പറയുന്നു. അതിനാല്‍ ഭൂമിയിലേക്ക് പതിക്കുന്ന കോസ്മിക് രശ്മികളുടെ അളവ് വന്‍തോതില്‍ കൂടിയിട്ടുണ്ട്. പതിവിന് വിപരീതമായി ഇടവപ്പാതിയില്‍ ഇടിമിന്നല്‍ ഉണ്ടാകാനുള്ള കാരണവും ഇതാണെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























