നെന്മാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി... പൊലീസും ഫയര്‍ഫോഴ്‌സും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്

നെന്മാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസും ഫയര്‍ഫോഴ്‌സും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. നെല്ലിയാമ്പതി റോഡിനടുത്ത് അളവശ്ശേരി ചേരിന്‍കാടില്‍ ഉരുള്‍പൊട്ടി രണ്ട് കുടുംബത്തിലെ ഏഴു പേരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരക്ക് ആതനാട് കുന്നിന്റെ അടിവാരത്തെ ചേരിന്‍കാട്ടിലായിരുന്നു ദുരന്തം.
നെന്മാറ ചേരിന്‍കാട് സ്വദേശി ഗംഗാധരന്‍ (60), ഭാര്യ സുഭദ്ര (55), മക്കളായ ആതിര (26), ആര്യ (17), ചേരിന്‍കാട് ഉണ്ണികൃഷ്ണന്റെ മകള്‍ അനിത (28), മകന്‍ അഭിജിത് (25), മരിച്ച ഗംഗാധര!ന്റെ മകള്‍ ആതിരയുടെ 28 ദിവസം പ്രായമുള്ള പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്.
മരിച്ച അനിതയുടെ മൂന്ന് വയസ്സുള്ള പെണ്‍കുട്ടി ആത്മിക, ചേരിന്‍കാട് സുന്ദര!ന്റെ മകന്‍ സുധിന്‍ (17), ഗംഗാധരന്റെ മകന്‍ അരവിന്ദന്‍ (17) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടിയാണ് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചത്. ചേരിന്‍കാട് അംബിക (50), സഹോദരി അജിത എന്നിവര്‍ രക്ഷപ്പെട്ടു. പരിക്കുകളോടെ അനില (25), കല്യാണി (60), ആര്യ (17) എന്നിവരെ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റി. നെന്മാറ ഗവ. ആശുപത്രിയില്‍ പ്രവീണ്‍ (13), മണികണ്ഠന്‍ (45), സുനില്‍ (27) എന്നിവരാണുള്ളത്.
https://www.facebook.com/Malayalivartha



























