പ്രളയക്കെടുതി അതീവ ഗുരുതരമായി തുടരുകയാണ്... കൊച്ചിയിലെ ലുലുമാള്‍ അടച്ചു

സംസ്ഥാനത്തെ പ്രളയക്കെടുതി അതീവ ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ ലുലുമാള്‍ അടച്ചു. ഇടപ്പള്ളിയിലെ വെള്ളപ്പൊക്കം സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സമായി. വൈദ്യുതിയില്ലാത്ത സാഹചര്യത്തില്‍ മാളിന്റെ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് ലുലുമാള്‍ അധികൃതര്‍ അറിയിച്ചു.
താല്‍ക്കാലികമായി ഇന്നത്തേയ്ക്ക് മാത്രമാണ് മാള്‍ അടച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ നാളെ തന്നെ മാള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിആര്‍ഓ അറിയിക്കുന്നു. പ്രളയം തുടരുന്നതിനാല്‍ മധ്യകേരളത്തിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടപ്പാണ്. പലസ്ഥാപനങ്ങളിലും വെള്ളം കയറി സാധനങ്ങള്‍ നശിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്. അതെ സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞതായി ഡി.ജി.പി അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെവരെയുള്ള 35000 ത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.
കോസ്റ്റല്‍ പൊലീസിന്റെ 258 ബോട്ടുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് മൊബിലൈസ് ചെയ്‌തിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും തുണിത്തരങ്ങള്‍, പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി വിവിധ സാധന സാമഗ്രികള്‍ പോലീസിനെ ഏല്‍ക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. പോലീസ് സ്റ്റേഷനുകളിലോ ജില്ലാ പോലീസ് ആസ്ഥാനത്തോ പായ്‌ക്ക് ചെയ്‌ത് ഇവ എത്തിക്കാം.
എല്ലാ ജില്ലകളിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിലും തൃശ്ശൂരിലും (ചാലക്കുടി) എറണാകുളത്തും (ആലുവ) രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള താഴെപ്പറയുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്ക് അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്നതാണ്.
ഡി.ഐ.ജി, എ പി ബറ്റാലിയന്‍ - 9497998999
കമാന്‍ഡന്റ് കെ.എ.പി. 3- 9497996967
ജില്ലാ പൊലീസ് മേധാവി, പത്തനംതിട്ട - 9497996983
ജില്ലാ പൊലീസ് മേധാവി, തൃശ്ശൂര്‍ റൂറല്‍- 9497996978
ഡിവൈ.എസ്.പി. സ്‌പെഷ്യല്‍ ബ്രാഞ്ച്- 9497990083
ഡിവൈ.എസ്.പി. ക്രൈം ഡിറ്റാച്ച്‌മെന്റ് - 9497981247
ജില്ലാ പൊലീസ് മേധാവിഎറണാകുളം റൂറല്‍- 9497996979
(ആലുവ)
ഡിവൈ.എസ്.പി. സ്‌പെഷ്യല്‍ ബ്രാഞ്ച്- 9497990073
https://www.facebook.com/Malayalivartha



























