ഇതു മനുഷ്യ നിര്‍മിത ദുരന്തംതന്നെയെന്ന് പ്രതിപക്ഷം; ജനങ്ങളോട് മുഖ്യമന്ത്രി മാപ്പുപറയണം; കളക്ടര്‍മാര്‍ക്കും സര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും മുമ്പ് പ്രവര്‍ത്തിച്ചത് ജനപ്രതിനിധികളെന്നും; നവകേരള നിര്‍മിതിക്ക് പൂര്‍ണ പിന്തുണയെന്നും പ്രതിപക്ഷം

പ്രളയക്കെടുതി ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. പ്രളയക്കെടുതിയില്‍ സഹായിച്ചവര്‍ക്ക് സഭ നന്ദി അറിയിച്ചു. മഴക്കെടുതി, പ്രളയ ദുരന്തം തുടങ്ങിയവയെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയോടെയാണ് സഭാ സമ്മേളനം ആരംഭിച്ചത്. പ്രളയമുണ്ടാക്കിയ നഷ്ടം വാര്‍ഷിക പദ്ധതി തുകയെക്കാള്‍ വലുതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാശനഷ്ടങ്ങളും പുനരധിവാസവും സംബന്ധിച്ചുള്ള പ്രമേയം സഭ പാസാക്കും. പുനര്‍നിര്‍മാണം സംബന്ധിച്ചു വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും.
പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും പുറമേ പ്രകൃതി ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലെ എംഎല്‍എമാരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ദുരന്തം മനുഷ്യ നിര്‍മിതമെന്ന വാദത്തിലുറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. കാര്യക്ഷമമായ ഡാം മാനേജ്‌മെന്റ് ഉണ്ടായില്ലെന്ന് മാണി വിമര്‍ശിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും മാണി.
വേലിയേറ്റ സമയത്താണ് ഡാമുകള്‍ തുറന്നു വിട്ടത് അതുതന്നെ വലിയ പാളിച്ചയാണ് . ജനങ്ങളോട് മുഖ്യമന്ത്രി മാപ്പുപറയണം. അനാസ്ഥ വരുത്തിയ ഉദ്യോഗസ്ഥരെ പ്രോസിക്യുട്ട് ചെയ്യണം. അനുവദിച്ച നഷ്ട്ടപരിഹാരത്തുക കൂട്ടണമെന്നും പ്രതിപക്ഷം.
കളക്ടര്‍മാര്‍ക്കും സര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും മുമ്പ് പ്രവര്‍ത്തിച്ചത് തങ്ങളെ പോലെയുള്ള ജനപ്രതിനിധികളാണെന്നാണ് വിടി സതീഷന്‍
കേരളത്തിലുണ്ടായ പ്രളയം ഭരണാധികാരികളുടെ ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തമെന്ന് ചരിത്രം വിധിയെഴുതുമെന്ന് വി.ഡി സതീശന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് നൂറിലൊരാള്‍ക്ക് പോലും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മഴ തകര്‍ത്ത് പെയ്യുമ്പോള്‍ നദികള്‍ നിറയാന്‍ കാത്തുനിന്ന് എല്ലാ ഡാമുകളും ഒന്നിച്ച് തുറന്ന് ഈ മഹാ പ്രളയം സൃഷ്ടിച്ചത് ആരാണ്.
ഡാം മാനേജ്‌മെന്റിന്റെ എ.ബി.സി.ഡി അറിയാത്തവരെ അതിന് ഏല്‍പ്പിച്ചത് ആരാണ്. വേലിയിറക്കമുള്ള സമയത്ത് വെള്ളം തുറന്നുവിടണമെന്ന് പ്രഥമിക ധാരണ പോലും പലര്‍ക്കുമില്ലായിരുന്നു. ജൂണിലും ജൂലൈയിലുംകനത്ത മഴയായിരുന്നു. ഡാമില്‍ നിന്ന് കുറഞ്ഞ അളവില്‍ വെള്ളം തുറന്നുവിടാനുള്ള സമയമുണ്ടായിട്ടും അത് ചെയ്തില്ല.
വൈദ്യുതി വകുപ്പ് മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും ഡാം തുറക്കുന്നതിനെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ കാലാവസ്ഥ പ്രവചനത്തെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പറഞ്ഞത്. വെള്ളം ഇറങ്ങിയതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടി വന്നത്. ആംബുലന്‍സ് പോലും ലഭിക്കാതെ മൃതശരീരങ്ങള്‍ ബസ്സില്‍ കൊണ്ടുപോകേണ്ട അവസ്ഥ വരെ ഉണ്ടായി. മത്സ്യതൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മറ്റുള്ളവര്‍ അഭിമാനം കൊള്ളേണ്ട ആവശ്യമില്ല.
മഴ പെയ്തതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ നടുവൊടിക്കുന്നതാണെന്നും സതീഷന്‍ ആരോപിച്ചു. സതീശന്റെ പ്രസംഗം പലപ്പോഴും ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. മന്ത്രി എം.എം മണി പ്രസംഗത്തിനിടെ തന്നോട് പരിഹസിക്കുന്ന ചേഷ്ട കാട്ടിയതായും സതീശന്‍ ആരോപിച്ചു.
ഫണ്ട് വിനിയോഗിക്കുന്നതില്‍ സുതാര്യത വേണമെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. സുനാമിഫണ്ട് വകമാറ്റിയ സംഭവം നടന്നിട്ടുണ്ടെന്നും രാജഗോപാല്‍ ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha
























