രണ്ട് ഭാര്യമാരെയും നല്ല രീതിയിൽ നോക്കി... തെങ്ങ് കയറ്റവും മരംവെട്ടുമൊക്കെയായി ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിച്ചു; ഇന്നലെ രാവിലെ വെട്ടൂര്‍ കടപ്പുറത്തെ മീന്‍ ഷെഡില്‍ കൊല്ലപ്പെട്ട നിലയില്‍ ബാബുവിനെ കണ്ടെത്തിയതിൽ ദുരൂഹത... നടുക്കം വിട്ടുമാറാതെ നാട്ടുകാർ

ഇന്നലെ രാവിലെ വെട്ടൂര്‍ കടപ്പുറത്തെ മീന്‍ ഷെഡില്‍ മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുഖത്ത് മര്‍ദ്ദനമേറ്റ പാടുകളും മുറിവുകളും ഉണ്ട്. അയിരൂര്‍ സ്വദേശി ബാബു (60) നെയാണ് കണ്ടെത്തിയത്. ഈ കഴിഞ്ഞ ബലിപെരുന്നാള്‍ തലേന്ന് ബാബവും മറ്റ് രണ്ടു പേരും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് പോലീസ് സ്‌റ്റേഷനില്‍ കേസുണ്ട്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
രണ്ട് ഭാര്യമാരുള്ള ബാബു അയിരൂര്‍ സ്വദേശിയാണെങ്കിലും വെട്ടൂരാണ് താമസിക്കുന്നത്. തെങ്ങ് കയറ്റവും മരംവെട്ടുമായിരുന്നു തൊഴില്‍. വര്‍ക്കല സി. ഐ കെ.വിനു കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നു.
https://www.facebook.com/Malayalivartha
























