രാഹുലിനെ നേരിൽ കാണാൻ കടുത്ത ആരാധകരായ ആദിവാസി സ്ത്രീകൾ...

കോളനിയിലെ ഒരു വീടിന്റെ കോലായിയില്‍ ലീല ഒരേ ഇരിപ്പായിരുന്നു രാഹുല്‍ വരുന്നതും കാത്ത്. കൂടെ മറ്റ് സ്ത്രീകളും. അതേ വീടിന്റെ മറ്റൊരു ഭാഗത്ത് നിൽപ്പായിരുന്നു നൊഞ്ചി. കാലാവസ്ഥ മോശമായതിനാല്‍ രാഹുല്‍ വയനാട്ടില്‍ വരില്ലെന്ന് പത്ത് മണിയോടെ നാട്ടിലെല്ലാം പാട്ടായെങ്കിലും അവര്‍ അതൊന്നും ഗൗനിച്ചില്ല. രാഹുല്‍ ഇടുക്കിക്ക് പോയതൊന്നും പറഞ്ഞാല്‍ അവര്‍ അംഗീകരിക്കുകയുമില്ല.
ടി .വി.യില്‍ മാത്രം കണ്ടിട്ടുള്ള ദേശീയ നേതാവിനെ നേരില്‍ കാണാന്‍ ഇന്നലെ രാവിലെ ഒരുങ്ങിയിരുന്നതാണ് ആദിവാസി സ്ത്രീകളായ എഴുപതുകാരി നൊഞ്ചിയും അറുപതുകാരി ലീലയും. പ്രളയക്കെടുതിയും ദുരിതവും കാണാന്‍ തങ്ങളുടെ കോളനിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുമെന്നറിഞ്ഞ്, ക്യാമ്ബില്‍ നിന്ന് കിട്ടിയ പുതുവസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും രാവിലെ മുതല്‍ കാത്തുനിന്നു.
പണിയ സമുദായത്തില്‍പ്പെട്ട ഇവര്‍ക്ക് വി.ഐ.പി എന്നാല്‍ മന്ത്രിയാണ്. രാഹുല്‍ മന്ത്രിയല്ലെന്ന് പറഞ്ഞാല്‍ അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. രാഹുല്‍ വരില്ലെന്ന് പറഞ്ഞപ്പോഴും അതും സമ്മതിക്കില്ല. ' ഞങ്ങളെ അങ്ങനെ പറ്റിക്കണ്ടാ ' എന്നാണ് ലീല പറഞ്ഞത്. വെള്ളം കയറി എല്ലാം പോയി. ഞങ്ങള്‍ക്കീ വിഷമം രാഹുലിനോട് പറയണം, ലീല പറഞ്ഞു.
ഈ മഴക്കാലത്ത് രണ്ടാഴ്ചക്കാലം ഇവരുടെ കൊളവയല്‍ കോളനിയില്‍ വെള്ളപ്പൊക്കമായിരുന്നു. വയനാട്ടില്‍ മഴക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ ദുരിതമുണ്ടായ മേഖലകളിലൊന്നാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കാനിരുന്ന കോട്ടത്തറ, വെണ്ണിയോട് പ്രദേശം.
അല്‍പ്പം കേള്‍വി കുറവുള്ള നൊഞ്ചി പക്ഷേ അടുത്ത് നിന്നവര്‍ പറഞ്ഞതൊന്നും കേള്‍ക്കുന്നില്ല. രാഹുല്‍ ഗാന്ധി വരില്ലെന്ന് പറഞ്ഞപ്പോള്‍, രാത്രിയായാലും വരുന്നത് വരെ ഇവിടെത്തന്നെ നില്‍ക്കും എന്ന് പറഞ്ഞു. എത്ര പാതി രാത്രിയായാലും വരുന്നത് വരെ ഞങ്ങളിവിടെ ഇരിക്കുമെന്നാണ് ലീല പറഞ്ഞത്.
https://www.facebook.com/Malayalivartha
























