ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ഒരുക്കം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീര്‍ഥാടകരുടെ വാഹനം നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ.അവിടെ നിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ തീര്‍ഥാടകരെ എത്തിക്കും. ഇതിന് 250 ബസുകള്‍ സര്‍വീസ് നടത്തും. നിലയ്ക്കലില്‍ പരമാവധി പാര്‍ക്കിങ് സ്ഥലം കണ്ടെത്തും. ഇവിടെ കുടിവെള്ളം വിതരണം ചെയ്യും.
പൊലീസിനും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും സൗകര്യം ഒരുക്കും. ആയിരം ബയോ ടോയ്‌ലറ്റ് സ്ഥാപിക്കും. പമ്പയില്‍ താല്‍ക്കാലികസംവിധാനമേ ഒരുക്കൂ. പാലത്തിന്റെ ബലം പരിശോധിക്കും. പുനര്‍നിര്‍മാണത്തിന് ചുമതലപ്പെടുത്തിയ ടാറ്റാ പ്രോജക്ട്‌സിന്റെ ഉദ്യോഗസ്ഥര്‍ ശബരിമലയിലെത്തിയിട്ടുണ്ട്. ഹില്‍ടോപ്പില്‍ നിന്ന് പമ്പ ഗണപതിക്ഷേത്രത്തിലേക്ക് പാലം നിര്‍മിക്കുന്നത് പരിഗണിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദേവസ്വം മന്ത്രിമാരുടെയും യോഗം ചേരും. കുന്നാര്‍ ഡാമിലെ ചളിയും മാലിന്യവും നീക്കും. പമ്പയിലെ പ്രളയത്തെ തുടര്‍ന്ന് 24 അടി വരെ മണ്ണ് ഉയര്‍ന്നിട്ടുണ്ട്. ഇത് മാറ്റുന്നതിലെ നിയമതടസ്സം ഒഴിവാക്കാന്‍ ഹൈകോടതിയെ സമീപിക്കും.
ശബരിമലയിലേക്കുള്ള തകര്‍ന്ന റോഡ് നന്നാക്കാന്‍ 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലയ്ക്കല്‍, പമ്പ ഭാഗത്തെ റോഡുകളുടെ തകര്‍ച്ച പരിഹരിക്കുന്നതിനും മണ്ണിടിച്ചിലുള്ള സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി കെട്ടുന്നതിനും ടാറ്റാ പ്രോജക്ട്‌സുമായി ചര്‍ച്ച നടത്തും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























