മസ്‌കത്തില്‍ 'കേരളാ കാര്‍' കൗതുകമാകുന്നു; കേരളത്തിലെ പ്രളയത്തിന്റെ ദുരന്തം ചിത്രീകരിച്ച കാര്‍ ചിത്രങ്ങള്‍ ശ്രദേയമാകുന്നു; കാറില്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവനകളഭ്യര്‍ഥിക്കുന്ന സ്റ്റിക്കറുകളും

ഒമാനിലെ സാമൂഹിക പ്രവര്‍ത്തകന്‍ ആലപ്പുഴ പുന്നപ്ര സ്വദേശി തയ്യില്‍ ഹബീബ് ആണ് കേരളത്തിന് വേണ്ടി വേറിട്ട അഭ്യര്‍ഥനയുമായി കാറില്‍ ചുറ്റിക്കറങ്ങാന്‍ സമയം കണ്ടെത്തുന്നത്. നാടിന്റെ അതിജീവനത്തിന് തന്നാല്‍ കഴിയുന്ന പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഹബീബ് ഇത്തരമൊരു പ്രചാരണത്തിനിറങ്ങിയത്. ഇതില്‍ 'മത്സ്യതൊഴിലാളികള്‍ ഹീറോകളായപ്പോള്‍' ബുധനാഴ്ച മസ്‌കത്തിലെ റോഡിലൂടെ പാഞ്ഞ കാറിനു മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയ ഈ വാചകം പെട്ടെന്നാണ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നെ, കേരളത്തിലെ പ്രളയത്തിന്റെ ദുരന്തം ചിത്രീകരിച്ച കാറും. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കാനുള്ള പ്രചാരണവുമായി ഒമാന്‍ ചുറ്റിക്കറങ്ങിയ സവിശേഷ കാര്‍ ആളുകള്‍ക്ക് കൗതുകമാവുകയാണ്. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ചുറ്റും കൂടുന്നത് കണ്ട് സ്വദേശികളടക്കമുള്ളവരും സ്ഥലത്തെത്തി. കാര്യമറിഞ്ഞപ്പോള്‍ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കാന്‍ പലര്‍ക്കും താത്പര്യം.

ജോലി സംബന്ധമായി ഒമാനില്‍ ഉടനീളം സഞ്ചരിക്കുന്നയാളാണ്. അതുകൊണ്ടാണ് ഇത്തരം ഒരു വഴി തിരഞ്ഞെടുത്തതെന്നും ഹബീബ് പറഞ്ഞു. മികച്ച പ്രതികരണം ലഭിച്ചതോടെ ഇനിയുള്ള യാത്രകള്‍ കൂടുതലും ഈ വാഹനത്തില്‍ തന്നെയാക്കാനാണ് തീരുമാനമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ചിത്രവും ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന അഭ്യര്‍ഥനയും പതിച്ചു. നാടിന്റെ അതിജീവനത്തിന് തന്നാല്‍ കഴിയുന്ന പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രചാരണത്തിനിറങ്ങിയതെന്ന് ഹബീബ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ചുള്ള വാചകങ്ങളും പതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























