മദ്യപിച്ച് പോലീസിന്റെ അടിയന്തിര നമ്പരിലേക്ക് വിളിച്ച് ഇമിഗ്രേഷന്‍ ഹൗസില്‍ ഡൈനാമിറ്റ് വെച്ചിട്ടുണ്ടെന്ന് 18 വര്‍ഷം തുടര്‍ച്ചയായി വ്യാജ സന്ദേശം നല്‍കി പറ്റിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ വംശജന്‍ പിടിയില്‍

സിങ്കപ്പുര്‍ പോലീസിനെ ഫോണ്‍ ചെയ്ത് വ്യാജ സന്ദേശം നല്‍കി പറ്റിച്ചുകൊണ്ടിരുന്നു ഇന്ത്യന്‍ വംശജനെ മൂന്നുവര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. 61 കാരനായ ഗുര്‍ചരണ്‍ സിങ്ങിനെയാണ് ശിക്ഷിച്ചത്. മൂന്ന് വര്‍ഷവും 9 മാസവുമാണ് ശിക്ഷാ കാലാവധി. 18 വര്‍ഷമായി പോലീസ് പറ്റിച്ചുകൊണ്ടിരുന്ന ഇയാള്‍ വ്യാഴാഴ്ച്ചയാണ് ശിക്ഷ വിധിച്ചത്. സിങ്കപ്പുരില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന ഗുര്‍ചരണ്‍ കഴിഞ്ഞ 18 വര്‍ഷമായി പോലീസിനെ ഫോണ്‍ വിളിച്ച് പറ്റിക്കാറുണ്ടായിരുന്നു. മദ്യപിച്ചതിന് ശേഷമാണ് ഇയാള്‍ പോലീസിനെ വട്ടംകറക്കിയിരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ 999 എന്ന പോലീസിന്റെ അടിയന്തിര നമ്പരിലേക്ക് വിളിക്കുകയാണ് പതിവ്. 2000 മുതലാണ് ഇത്തരത്തില്‍ പോലിസിനെ ഫോണ്‍വിളിച്ച് പറ്റിക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ ജൂണിലാണ് അവസാനമായി ഇയാള്‍ സിങ്കപ്പുര്‍ പോലീസിനെ വിളിച്ച് കളിപ്പിച്ചത്. പബ്ലിക്ക് ടെലിഫോണ്‍ ബൂത്തില്‍ നിന്നാണ് വിളിച്ചത്. 15 നിമിഷം ദൈര്‍ഘ്യമുണ്ടായിരുന്ന ഫോണ്‍ കോളില്‍ നിങ്ങളൊരു വിഢിയാണ്, ഇമിഗ്രേഷന്‍ ഹൗസില്‍ ഞാന്‍ ഡൈനാമിറ്റ് വെച്ചിട്ടുണ്ട് എന്നാണ്പറഞ്ഞത്. വ്യാജസന്ദേശമാണെന്ന് മനസിലാക്കിയ പോലീസ് ഇയാളുടെ സ്ഥലം മനസിലാക്കുകയും പിടികൂടുകയും ചെയ്തു.
അറസ്റ്റ് ചെയ്ത സമയത്ത് ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്തയിലായിരുന്നു. ബോംബ് ഭീഷണിക്ക് ശേഷം അന്ന തന്നെ 15 തവണ ഇയാള്‍ പോലീസിനെ വിളിച്ചിരുന്നു. ഇദേഹത്തിന്റെ പ്രധാന പ്രശ്‌നം മദ്യപാനമാണ്. മദ്യപാനത്തിന് ശേഷം ഇയാള്‍ പ്രശ്‌നങ്ങളില്‍ ചെന്ന് വീഴുകയാണ് പതിവ്. ജില്ലാ ജഡ്ജി എഡ്ഡി ചൂണ്ടികാട്ടി.
https://www.facebook.com/Malayalivartha























