ഇന്ത്യ അമേരിക്ക സംയുക്ത സൈനികാഭ്യാസം അടുത്ത വര്‍ഷം; ഇരു രാജ്യങ്ങളുടേയും കര, വ്യോമ, നാവികസേനകള്‍ക്ക് സൈനിക അഭ്യാസം ഒരേസമയം

ഇരു രാജ്യങ്ങളുടേയും കര, വ്യോമ, നാവികസേനകള്‍ അടുത്ത വര്‍ഷം ഒരേസമയം സംയുക്ത സൈനിക അഭ്യാസം നടത്തുന്നത് ആദ്യമായാണ്. കോംകാസ ഉടമ്പടി ഒപ്പുവെച്ചതിനു ശേഷം പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ കിഴക്കന്‍ തീരമേഖലയിലായിരിക്കും സൈനികാഭ്യാസം നടത്തുകയെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
സമ്പൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാര്‍ എന്ന് വിശേഷിപ്പിക്കുന്ന 'കോംകാസ' ഒപ്പിടുന്നതാടെ ഇന്ത്യയ്ക്ക് യുഎസില്‍ നിന്ന് നിര്‍ണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാകും. ഇന്ത്യ യുഎസ് ബന്ധത്തില്‍ പുതുയുഗം പിറന്നെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഇതിനോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha























