എലിപ്പനി ഭീതിയില്‍ കേരളം; 36 പേര്‍ക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു; അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് മലേറിയയും കണ്ടെത്തി

കേരളത്തില്‍ 36 പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് മലേറിയയും കണ്ടെത്തി. ഇതിനിടെ, എലിപ്പനി ലക്ഷണവുമായി ഒരാള്‍ മരിച്ചു. ബുധനാഴ്ച മരിച്ച രണ്ടുപേരുടെ മരണം എലിപ്പനിയെന്ന് സ്ഥിരീകരിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മരിച്ച മറ്റ് രണ്ടുപേരുടെയും മരണവും എലിപ്പനി ലക്ഷണത്തോടെയാണെന്നും ആരോഗ്യവകുപ്പ് വ്യാഴാഴ്ച കണ്ടെത്തി. തിരുവനന്തപുരം വെള്ളറട സ്വദേശി രാജേന്ദ്രന്‍ (75), എറണാകുളം കരുമാളൂര്‍ സ്വദേശി ബാബു (50), ഉദയംപേരൂര്‍ സ്വദേശി സാജു (41), പത്തനംതിട്ട ചാത്തങ്കരി സ്വദേശി അനില്‍കുമാര്‍ (32), പാലക്കാട് കപ്പൂര്‍ സ്വദേശി ശാരദ (55) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും കൊല്ലം, ഇടുക്കി, കോട്ടയം, തൃശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവും പത്തനംതിട്ടയില്‍ ആറുപേര്‍ക്കും ആലപ്പുഴയില്‍ 11 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും പാലക്കാട്ട് രണ്ടുപേര്‍ക്കും കോഴിക്കോട്ട് ഏഴുപേര്‍ക്കും എലിപ്പനി സ്ഥിരീകരിച്ചു. കൊല്ലത്ത് ഒരാള്‍ക്കും പത്തനംതിട്ടയില്‍ മൂന്നുപേര്‍ക്കും ആലപ്പുഴയില്‍ ഒരാള്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മലപ്പുറം ഒഴൂരിലാണ് ഒരാള്‍ക്ക് മലേറിയ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























