നെയ്യാറ്റിന്‍കരയിലെ കൊലപാതകത്തിനു ശേഷം ഡിവൈഎസ്പി ബി. ഹരികുമാര്‍ ഒളിച്ചത് മേട്ടുക്കടയിലുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്

നെയ്യാറ്റിന്‍കരയിലെ കൊലപാതകത്തിനു ശേഷം ഡിവൈഎസ്പി ബി. ഹരികുമാര്‍ ഒളിച്ചത് മേട്ടുക്കടയിലുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരുവനന്തപുരം ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്. മിനങ്ങാന്ന് നടന്ന കൊലപാതകത്തിനു ശേഷം ഇന്നലെ രാവിലെ മേട്ടുക്കടയിലെ സിപിഎം ഓഫീസില്‍ ഡിവൈഎസ് പി ഇരിക്കുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി സാക്ഷ്യപ്പെടുത്തുന്നു. മേട്ടുക്കടയിലും പരിസരത്തുമുള്ള സിസിടി വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് സുരേഷ് ആവശ്യപ്പെടുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെയും മറ്റു നേതാക്കളുടെയും ടെലിഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കണമെന്നും സുരേഷ് ആവശ്യപ്പെടുന്നു. ഡിവൈഎസ് പി രക്ഷപ്പെട്ടത് സിപിഎം നേതാക്കളുടെ സഹായത്തോടെയാണെന്നും സുരേഷ് ആരോപിച്ചു. ലോക്കല്‍ പോലീസില്‍ നിന്നും ഉടന്‍ അന്വേഷണം മറ്റു ഏജന്‍സികള്‍ക്ക് നല്‍കണമെന്നും സുരേഷ് ആവശ്യപ്പെടുന്നു.
തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ അപകട മരണം നടന്നത്. കൊടുങ്ങാവിളയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സനല്‍ കുമാറിന്റെ വാഹനം ഡിവൈഎസ്പിയുടെ വാഹനത്തിനു മുന്നില്‍ നിര്‍ത്തിയിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സനല്‍കുമാര്‍ കാറിടിച്ച് മരിച്ചത്. തര്‍ക്കത്തിനിടെ ഡിെൈവസ്പി ഹരികുമാര്‍ സനലിനെ മര്‍ദ്ദിച്ച ശേഷം കഴുത്തിന് പിടിച്ച് റോഡിലേക്ക് തള്ളുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിത വേഗത്തില്‍ വന്ന മറ്റൊരു കാറിനു മുന്നിലേക്ക് തെറിച്ചു വീണാണ് മരണമടഞ്ഞത്. സംഭവം നടന്നയുടന്‍ തന്നെ ഡിവൈഎസ് പി ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് സിപിഎം അനുഭാവികളായ നാട്ടുകാരാണെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് സുരേഷിന്റെ വെളിപ്പെടുത്തല്‍. ഗുരുതരാവനസ്ഥയില്‍ സനലിനെ നാട്ടുകാര്‍ നെയ്യാറ്റിന്‍ കര ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യൂണിഫോമില്ലാതെയാണ് ഡിവൈഎസ്പി കൊടുങ്ങാവിളയില്‍ സ്വകാര്യ ധനസ്ഥാപനം നടത്തുന്ന ബിനു എന്ന യുവതിയുടെ വീട്ടില്‍ രാത്രി പത്തരയോടെ ചെന്നത്. ഡിവൈഎസ്പി ഈ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ കുറിച്ചും അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഈ ഡിവൈഎസ്പി കൈക്കൂലിക്കാരനും അധമനുമാണെന്നാണ് പൊതുവെയുള്ള ആരോപണം. സര്‍വ്വീസിനിടെ നിരവധി തവണ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇദ്ദേഹം നേരിട്ടിട്ടുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























