Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം

21 JUNE 2026 12:46 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുമ്പോള്‍… മുഖ്യമന്ത്രി വി. ഡി. സതീശന് നന്ദി. സിനിമാ മേഖലയ്ക്കായി ദൂരക്കാഴ്ചയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയ മന്ത്രി പി. സി. വിഷ്ണുനാഥിന് അഭിനന്ദനങ്ങള്‍ എന്ന് കുഞ്ചാക്കോ ബോബന്‍ അഭിപ്രായപ്പെട്ടു. താനടക്കമുള്ള മലയാളസിനിമാ നിര്‍മ്മാതാക്കളുടെ ഒരു ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു. ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശന്‍ അവതരിപ്പിച്ച ബജറ്റിലൂടെ സിനിമ ഒരു വ്യവസായമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സിനിമാ നിര്‍മ്മാണത്തിനു വേണ്ടി സ്വകാര്യവ്യക്തികളില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് പണം വാങ്ങിയാണ് ( 60%വരെ ) പല നിര്‍മ്മാതാക്കളും സിനിമ നിര്‍മ്മിച്ചിരുന്നത്.

സിനിമ ഒരു വ്യവസായമായി ഗവണ്മെന്റ് അംഗീകരിച്ചതോടുകൂടി അതിനുള്‍പ്പെടെ ഒരു നയമാറ്റം ഉണ്ടാകുകയും അതുപോലെ മലയാള സിനിമയുടെ സ്ഥിതി മെച്ചപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ പേരില്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി 'ചിത്രനഗരം' സ്ഥാപിക്കാനായി എടുത്ത തീരുമാനവും അഭിനന്ദനാര്‍ഹമാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി. ഡി സതീശനും സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിനും താന്‍ നന്ദി അറിയിക്കുന്നതായ് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സിനിമാപ്രവര്‍ത്തകര്‍ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചത് ഈ മേഖലയില്‍ പണിയെടുക്കുന്ന അനേകായിരം പേര്‍ക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് ടോവിനോ തോമസ് അഭിപ്രായപ്പെട്ടു. ജെ.സി.ഡാനിയേല്‍ ഫിലിംസിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമ, സാഹിത്യ മേഖലയ്ക്ക് പ്രത്യാശ നല്‍കുന്ന ബജറ്റ് ആണെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു അഭിപ്രായപ്പെട്ടു. തന്റെ പിതാവിന്റെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കാനുള്ള അഭ്യര്‍ത്ഥന ആഴ്ചകള്‍ക്ക് മുമ്പാണ് സര്‍ക്കാറിന് മുമ്പില്‍ അവതരിപ്പിച്ചതെന്നും പെട്ടെന്ന് തന്നെ നടപടിയായതില്‍ സന്തോഷമുണ്ടെന്നും എം.ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി നായര്‍ ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends