Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഏറ്റുമുട്ടല്‍ തന്ത്രം വിജയിക്കില്ല

07 NOVEMBER 2018 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

രണ്ടായിരത്തിമൂന്നൂറ് പോലീസുകാര്‍, കമാന്‍ഡോകള്‍, പതിനെട്ടു കിലോമീറ്റര്‍ നീളത്തില്‍ നിരീക്ഷണ ക്യാമറകള്‍, ഡ്രോണ്‍ നിരീക്ഷണം, ജല പീരങ്കിയും കണ്ണീര്‍ വാതകവുമുള്‍പ്പെടെ പഴുതടച്ച സുരക്ഷാ സംവിധാനമാണ് ശബരിമലയിലേതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

സന്നിധാനവും പരിസരവും, കാനനപാതയും പോലീസ് കാവലില്‍ ഈച്ച പോലും കടക്കാതെ സുരക്ഷിതമാക്കി. മാധ്യമപ്രവര്‍ത്തകരെപ്പോലും കടത്തി വിട്ടില്ല. എന്നാല്‍ രണ്ടും കല്പിച്ച് ആര്‍എസ് എസ് നടത്തിയ നീക്കം പോലീസിനെ പൊളിച്ചടുക്കി.. വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ സംഘപരിവാര്‍ വോളന്റിയര്‍മാര്‍ പമ്പ മുതല്‍ സന്നിധാനം വരെ തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കിയത് ഭരണകൂടത്തെ ഞെട്ടിച്ചു കളഞ്ഞു.

പോലീസിനെ കാഴ്ചക്കാരാക്കി ആര്‍എസ്എസ് സന്നിധാനം നിയന്ത്രിക്കുന്ന കാഴ്ചകള്‍ കേരളത്തെ ഞെട്ടിച്ചു. പഴുതടച്ച സുരക്ഷയെന്ന പോലീസ് ഭാഷ്യം പൊളിഞ്ഞടുങ്ങി.

ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് മെനഞ്ഞെടുത്ത തന്ത്രം സര്‍ക്കാരിനെ വീഴ്ത്തി. വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് ശബരിമലയില്‍ നിലയുറപ്പിക്കുമ്പോള്‍ ബിജെപി പ്രസിഡന്റ് പിഎസ്. ശ്രീധരന്‍പിള്ള തിരുവനന്തപുരത്തും പത്തനംതിട്ടയിലുമായി നടത്തിയ പൊതു മീറ്റിംഗുകളും, പത്ര സമ്മേളനങ്ങളും തന്ത്രത്തിന്റെ തെളിവാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷന്‍ ഉണ്ട് എന്ന ശക്തമായ പ്രതികരണം മാധ്യമങ്ങളെ ഞെട്ടിച്ചു. വിശ്വാസികള്‍ക്കെതിരെ മാധ്യമങ്ങള്‍ തിരിയുന്നു എന്ന സാമൂഹിക മാധ്യമ പ്രചരണങ്ങളും ചാനലുകളെ തളര്‍ത്തി. ചുരുക്കത്തില്‍ മാധ്യമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്ന ചുമതല ശ്രീധരന്‍പിള്ള സ്വയമേറ്റെടുക്കുകയായിരുന്നു.

പികെ. കൃഷ്ണദാസ്, ശശികല ടീച്ചര്‍ അടക്കമുള്ളവര്‍ നിലയ്ക്കലില്‍ പോലീസിനെ പോരിനു വിളിച്ച് മറ്റൊരു പ്രക്ഷോഭമുഖം തുറന്നു. ഇത് ബിജെപി പ്രവര്‍ത്തകരില്‍ ആവേശം നിറച്ചു. ഒരു വേള കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന നിലയിലെത്തിച്ചു. അതോടെ പോലീസിനോട് സൂക്ഷ്മതയോടെ നീങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശം ഉന്നത തലങ്ങളില്‍ നിന്നെത്തി. ഇത് പോലീസിന്റെ ആത്മവിശ്വാസം കെടുത്തി. പോലീസിനെ നിര്‍വീര്യമാക്കുന്ന ഈ തന്ത്രവും വിജയിച്ചു.

സന്നിധാനത്ത് പോലീസ് പ്രകോപനമുണ്ടായാല്‍ ശരണമന്ത്രമുരുവിട്ട് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള അമ്പലങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥാ യജ്ഞം അക്രമങ്ങളിലേക്ക് തിരിയുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പോലീസിനെ കുരുക്കി. സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യട്ടെ എന്ന് പോലീസിന് നിര്‍ദ്ദേശവുമെത്തി.

പത്തനം തിട്ട ജില്ലയില്‍ പല ഭാഗത്തായി തമ്പടിച്ചിരുന്ന ബിജെപി , ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കലാപത്തിലേക്കു തിരിയും എന്ന മുന്നറിയിപ്പും ബിജെപിയുടേതായി പ്രചരിച്ചു.

സന്നിധാനം കൈയ്യിലെടുത്ത ആര്‍എസ്എസുകാരെ ഏതെങ്കിലും തരത്തില്‍ പ്രകോപിപ്പിച്ചാല്‍ സമരക്കാര്‍ ഇരട്ടി ശക്തിയോടെ ആഞ്ഞടിക്കും. ഒടുവില്‍ പോലീസിന് കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു. സാധാരണ സംഘര്‍ഷ സ്ഥിതി കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ തോക്കും ലാത്തിയുമൊക്കെ ശബരിമലയില്‍ വിലപ്പോകില്ല എന്നു സര്‍ക്കാര്‍ തിരിച്ചറിയാന്‍ വൈകി. സര്‍ക്കാര്‍ എന്തൊക്കെ തന്ത്രങ്ങളൊരുക്കിയാലും വിശ്വാസികളെ കവചമാക്കിയുള്ള ആര്‍എസ്എസ് നീക്കമാണ് വിജയം കണ്ടത്.

ശബരിമല വിഷയത്തില്‍ ഏറ്റുമുട്ടലിലൂടെ സര്‍ക്കാരിന് വിജയിക്കുക അത്രയെളുപ്പമല്ലെന്ന തിരിച്ചറിവിലേക്കാണ് കാര്യങ്ങള്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (28 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (35 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (1 hour ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (3 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (7 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (7 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (7 hours ago)

Malayali Vartha Recommends