Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ശബരിമലയില്‍ ഭക്തരുടെ എണ്ണംകൂടുന്നു... നടവരവ് ഇടിയുന്നു... കാണിക്ക മാത്രമല്ല അര്‍ച്ചനകളും ഹോമങ്ങളും നടത്തുന്നതില്‍ നിന്നും ഭക്തര്‍ പിന്‍മാറുന്നു... ദേവസ്വം ബോര്‍ഡിന് ഇത് വലിയ തലവേദനയാകുന്നു

07 NOVEMBER 2018 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

ദേവസ്വം ഭരിക്കുന്ന സര്‍ക്കാരും വിശ്വാസികളും പരസ്പരം പോര് മുറുകുമ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടവരവില്‍ ഒരു കോടി രൂപ കുറഞ്ഞു. തുലാമാസ പൂജക്ക് ശബരിമലയിലും ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്തിര ആട്ടവിശേഷത്തിന്റെ കണക്കുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും നടവരവില്‍ വന്‍ കുറവുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്. അതായത് ഭക്തജനങ്ങളുടെ എണ്ണത്തില്‍ കുറവില്ലെങ്കിലും അവര്‍ ഭഗവാന് കാണിക്ക അര്‍പ്പിക്കുന്നില്ലെന്നാണ് വസ്തുത. 

സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളിലും നടവരവ് കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്ഷേതങ്ങളില്‍ കാണിക്ക സമര്‍പ്പിക്കരുതെന്ന് ബി ജെ പിയും മറ്റ് ഹിന്ദു സംഘടനകളും വ്യാപക പ്രചരണം നടത്തിയിരുന്നു. ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം ആവശ്യപ്പെട്ട് പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. കാണിക്ക മാത്രമല്ല വിവിധ തരം അര്‍ച്ചനകളും ഹോമങ്ങളും നടത്താന്‍ താത്പര്യപ്പെടുന്ന ഭക്തരും അതില്‍ നിന്ന് പിന്‍മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഹിന്ദു ഐക്യവേദിയുടെ പ്രഖ്യാപനത്തിന് ഭക്തജന പിന്തുണ ആവോളം ലഭിച്ചുമെന്നാണ് റിപ്പോര്‍ട്ട്.

ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ചടത്തോളം ഇത്തരമൊരു സ്ഥിതിവിശേഷം സംഭ്രമജനകമാണ്. എല്ലാത്തിനും കാരണം സര്‍ക്കാരാണെന്ന ചിന്തയിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് . അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ബോര്‍ഡിന്റെ അവസ്ഥ എന്ത് തന്നെയായാലും അതില്‍ വ്യാകുലരല്ല. പത്മകുമാറാകട്ടെ ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ദുഃഖിതനും വ്രണിതഹൃദയനുമാണ്. രണ്ടുവട്ടം അദ്ദേഹം രാജിസന്നദ്ധത സര്‍ക്കാരിനെ അറിയിച്ചെന്നാണ് റിപ്പാര്‍ട്ട്. എന്നാല്‍ അത് സര്‍ക്കാരിന് വിനയാകുമെന്ന് കണ്ട് സര്‍ക്കാര്‍ പിന്‍വാങ്ങിയെന്നാണ് വിവരം. 

ബുധനാഴ്ച രാവിലെ ദേവസ്വം ബോര്‍ഡ് യോഗം തിരുവനന്തപുരത്ത് നടക്കുകയാണ്. അതീവ രഹസ്യമായി സൂക്ഷികുന്ന നടവരവിലെ കുറവിന്റെ കാര്യം ചര്‍ച്ചക്ക് വരുമെന്നാണ് സൂചന. എന്നാല്‍ ബോര്‍ഡ് അംഗങ്ങള്‍ അതിലൊന്നും കാര്യമില്ലെന്നാണ് പറയുന്നത്. നടവരവില്‍ കുറവുണ്ടായാല്‍ ക്ഷേത്രങ്ങളിലെ ജീവനകാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിയാല്‍ മാത്രമേ അത്തരമൊരു സാഹചര്യത്തില്‍ ഗ്രാന്റ് നല്‍കാന്‍ കഴിയുകയുള്ളു. അതിനുള്ള സാധ്യത തീരെ കുറവാണ്. 

ദേവസ്വംബോര്‍ഡ് ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങളും താറുമാറായിരിക്കുകയാണ്. രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും എതിര്‍പക്ഷത്താണ് നിലകൊള്ളുന്നത്. സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നിലപാടുകള്‍ കാരണമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്ന് അവര്‍ വിശ്വസിക്കുന്നു. ഇത് ദേവസ്വം പ്രസിഡന്റിന്റെ നിലപാടുമായി യോജിച്ചുള്ളതാണ്. ദേവസ്വം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സിപിഎം സംഘടന പോലും സര്‍ക്കാര്‍ നിലപാടിന് എതിരാണ്. സര്‍ക്കാര്‍ നിലപാട് ലഘൂകരിച്ചിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല. 

അതേ സമയം ഗുരുവായൂരിലെ ക്ഷേത്ര വരവ് കുറഞ്ഞതിന്റെ കാരണം പ്രളയമാണെന്ന വിചിത്രവാദമാണ് ക്ഷേത്രകമ്മിറ്റി ഉയര്‍ത്തുന്നത്. പ്രളയമല്ല വിശ്വാസമാണ് പ്രശ്‌നമെന്നതാണ് യഥാര്‍ത്ഥ കാരണം. ഗുരുവായൂരില്‍ ഭക്തജനതിരക്കില്‍ ഒരു കുറവും ഉണ്ടായിട്ടില്ല. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (29 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (36 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (1 hour ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (3 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (7 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (7 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (7 hours ago)

Malayali Vartha Recommends