ശബരിമല വിഷയത്തിലെ ബിജെപി നിലപാട് കാപട്യം; ശ്രീധരന്‍പിള്ളയെപ്പോലെയുള്ള നേതാവ് ഇങ്ങനെ നുണ പറയരുതെന്ന് കെ. സുധാകരന്

ശബരിമല വിഷയത്തില്‍ ബിജെപി നാടകം കളിക്കുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് . ശബരിമല വിഷയത്തിലെ ബിജെപി നിലപാട് കാപട്യമാണ്. അല്ലെങ്കില്‍ സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുമായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. ശ്രീധരന്‍പിള്ളയെപ്പോലെയുള്ള നേതാവ് ഇങ്ങനെ നുണ പറയരുതെന്നും നിയമനിര്‍മാണം നടത്താന്‍ ബിജെപി ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല ബിജെപി കൈയടക്കിയിരിക്കുകയാണ്. സന്നിധാനം നിയന്ത്രിക്കുന്നത് സര്‍ക്കാരാണെന്നത് മുഖ്യമന്ത്രിയുടെ പ്രസ്താവന പാഴ്വാക്കായെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























