Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ആര്‍.എസ്.എസും ബി.ജെ.പിയും സംഘപരിവാറിലെ മറ്റു ശക്തികളും ശബരിമലയും സന്നിധാനവും കയ്യടക്കുകയും അവിടെ അഴിഞ്ഞാട്ടം നടത്തുകയും ചെയ്‌തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

07 NOVEMBER 2018 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

ആര്‍.എസ്.എസും ബി.ജെ.പിയും സംഘപരിവാറിലെ മറ്റു ശക്തികളും ശബരിമലയും സന്നിധാനവും കയ്യടക്കുകയും അവിടെ അഴിഞ്ഞാട്ടം നടത്തുകയും ചെയ്‌തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പരിപാവനമായ പതിനെട്ടാം പടിയെപ്പോലെ അപമാനിച്ചു. ഇരുമുടിക്കെട്ടില്ലാതെ ആര്‍.എസ്.എസ് നേതാവും സംഘവും പതിനെട്ടാം പടിയില്‍ കയറി നിന്ന് പ്രസംഗം നടത്തി. ആര്‍.എസ്.എസുകാര്‍ക്കും സംഘപരിവാരുകാര്‍ക്കും പ്രസംഗിക്കാനുള്ള വേദിയാണോ പതിനെട്ടാം പടി? ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരത്തെയാണ് ആര്‍.എസ്.എസ് ചവിട്ടി മെതിച്ചത്.

പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല ആര്‍.എസ്.എസിനും ബി.ജെ.പിക്കും പൊലീസ് ഒത്താശ ചെയ്യുകയും ചെയ്തു. ശബരിമലയുടെ പവിത്രതയും സമാധാനവും ശാന്തിയും കാത്തു സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോഴും നേരത്തെ ഉണ്ടായതിന്റെ തുടര്‍ച്ചായയി തികച്ചും ദൗര്‍ഭാഗ്യകരവും ദു:ഖകരവുമായ സംഭവ വികാസങ്ങളാണ് ആവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അജണ്ട നടപ്പാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആര്‍.എസ്.എസിനും ബി.ജെ.പിക്കും എന്തും ചെയ്യാന്‍ കഴിയുന്ന അവസ്ഥയായിരുന്നു സന്നിധാനത്ത്. സന്നിധാനത്ത് ക്രിമിനലുകള്‍ കടന്നു കയറുന്നത് തടയുമെന്നും ആരെയും കൂട്ടം കൂടാനും തമ്പടിക്കാനും അനുവദിക്കുകയില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ നൂറുകണക്കിന് സംഘപരിവാറുകാര്‍ അവിടെ തമ്പടിച്ചു. അത് തടയുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ സന്നിധനത്ത് തമ്പടിച്ചാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.

അന്‍പത് വയസ് കഴിഞ്ഞ ഭക്തകളെപ്പോലും തടയുകയും മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരാധനാ സ്വാതന്ത്ര്യം തടയുകയാണ് ആര്‍.എസ്.എസ് ചെയ്തത്. പൊലീസിന് അത് തടയാന്‍ കഴിഞ്ഞില്ല. ഇരുമുടിക്കെട്ട് ഇല്ലെന്ന് പറഞ്ഞ് ഭക്തന്മാരെ മര്‍ദ്ദിച്ചു.
മാദ്ധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചു. അവരെ വളഞ്ഞ് വച്ച് ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസ് നോക്കി നില്‍്കുക മാത്രമേ ചെയ്തുള്ളൂ. ഇതൊന്നും പൊലീസിന് തടയാന്‍ കഴിഞ്ഞില്ല. അവര്‍ എല്ലാം കണ്ടു നിന്നു. മാത്രമല്ല പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിക്കാന്‍ ആര്‍.എസ്.എസ് നേതാവിനെ അനുവദിക്കുകയും ചെയ്തു.

ലജ്ജാകരമാണ് ഇതെല്ലാം. ശബരിമലയുടെ ചരിത്രത്തില്‍ ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വളര്‍ത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ ശബരിമലയെ അവര്‍ക്ക് വിട്ടു കൊടുക്കുകയായിരുന്നു. ശബരിമല തന്ത്രികള്‍ പത്രക്കാരോട് സംസാരിക്കുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. അവിടെ 144 നിലനില്‍ക്കുന്നു അതിനാല്‍ പത്രക്കാര്‍ കൂട്ടം കൂടി നിന്ന് തന്ത്രിയോട് സംസാരിക്കാന്‍ പാടില്ലെന്നാണ് സര്‍്ക്കാര്‍ പറഞ്ഞത്. പക്ഷേ ഇന്നലെ കണ്ടത് എന്താണ്. സംഘപരിവാര്‍ കൂട്ടംകൂടി ക്ഷേത്രത്തിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കുകയായിരുന്നു. അവര്‍ നാമജപം നടത്തി. കൊലവിളി നടത്തി. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറയണം.

പ്രശ്‌നം വഷളാക്കുന്നതിന് സര്‍ക്കാര്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും അവസരം ഒരുക്കി നല്‍കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് എന്നൊന്ന് പോലും അവിടെ ഉണ്ടായിരുന്നില്ല. എന്താണ് ഇങ്ങനെയൊരു ബോര്‍ഡ്? ബോര്‍ഡ് പ്രസിഡന്റിനെ ഇന്നലെ പുറത്തേ കാണാനില്ലായിരുന്നു. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകുമ്പോള്‍ പുറത്തിറങ്ങാത്ത പ്രസിഡന്റിന് വേറെ എന്താണ് പണി.
ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസും ആചാരം ലംഘിച്ചതായി ആരോപണമുണ്ട്. അതിന്മേലും അന്വേഷണം വേണം.

ഇനിയെങ്കിലും ശബരിമലയില്‍ സമാധാനം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മുതലെടുപ്പിന് വരുന്ന ശക്തികളെ തുരത്തി ഓടിക്കണം. ശബരിമല ശുദ്ധമാക്കണം. അവിടെ സമാധാനവും ശാന്തിയും വീണ്ടെടുക്കണം. അതിന് സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ ഇറങ്ങി പോകണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (27 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (34 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (1 hour ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (7 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (7 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (7 hours ago)

Malayali Vartha Recommends